ഈഴക്കോട് സെന്റ് ലിയോ പോൾഡ് ദേവാലയ തിരുനാളിന് ഭക്‌തി നിർഭരമായ തുടക്കം
ഈഴക്കോട് സെന്റ് ലിയോ പോൾഡ് ദേവാലയ തിരുനാളിന് ഭക്‌തി നിർഭരമായ തുടക്കം
സ്വന്തം ലേഖകൻ
കട്ടയ്‌ക്കോട്: ഈഴക്കോട് സെന്റ് ലിയോ പോൾഡ് ദേവാലയ തിരുനാളിന് തുടക്കമായി. ഞായറാഴ്‌ച ഇടവക വികാരി ഫാ. എ. എസ്. പോൾ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു മെയ് 13-ന് സമാപിക്കും.
തിരുനാളിന്റെ ഭാഗമായി നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിന് ഓ.സി.ഡി വൈദികരായ ഫാ.തോമസ് കുഴിയാലിലും ഫാ.ജോർജ് മുണ്ടപ്ലാക്കലും നേതൃത്വം നൽകും. തിരുനാൾ ആരംഭ ദിവ്യബലിക്ക് കാട്ടാക്കട റീജിയൻ കോ- ഓർഡിനേറ്റർ മോൺ. വിൻസെന്റ് കെ. പീറ്റർ മുഖ്യ കാർമികത്വം വഹിച്ചു. സെന്റ് സേവ്യർസ് സെമിനാരി വൈസ് റെക്‌ടർ ഡോ. അലോഷ്യസ്, ഫാ. സുരേഷ് ബാബു തുടങ്ങിയവർ സഹകാർമ്മികരായി.
ഇറ്റലിയിലെ ഔവർ ലേഡി ഓഫ് മേഴ്‌സി കോൺഗ്രിഗേഷൻ വൊക്കേഷൻ പ്രൊമോട്ടർ ഫാ. ലോദോ വിക്കോ ഇടവകയുടെ യുവജന വർഷം ഉദ്‌ഘാടനം ചെയ്തു. തിരുനാൾ ദിനങ്ങളിൽ ഫാ. ജോസഫ് അഗസ്റ്റിന്‍, ഡോ. ജെ. ആർ. ജയരാജ്, ഫാ. ക്ലീറ്റസ്. ടി., ഫാ. ജോസഫ് ഷാജി, ഫാ. ജോണി പുത്തൻവീട്ടിൽ, ഫാ. കെ. ജെ. വിൻസെന്റ്, ഫാ. അലക്‌സ് സൈമൺ തുടങ്ങിയവർ നേതൃത്വം നൽകും.
12-ന് ദിവ്യബലിക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കും. തിരുനാൾ സമാപന ദിനമായ 13-ന് രാവിലെ 10.30-ന് ആഘോഷമായ സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതാ ചാൻസിലർ ഡോ. ജോസ് റാഫേൽ മുഖ്യ കാർമ്മികത്വം വഹിക്കും. കട്ടക്കോട് ഫൊറോന വികാരി ഫാ. റോബർട്ട് വിൻസെന്റ് വചന പ്രഘോഷണ കർമ്മം നിർവ്വഹിക്കും.
വൈകിട്ട് 6-ന് ബി.സി.സി. വചനബോധന വാർഷികം ഉദ്‌ഘാടനം രൂപതാ വചന ബോധന എക്‌സിക്യൂട്ടിവ് ഡയറക്‌ടർ ഫാ. അജീഷ് ക്രിസ്‌തുദാസ് നിർവഹിക്കും.