ഈരാറ്റിൻപുറം വി.ഗീവർഗ്ഗീസ് ദേവാലയ തിരുനാളിന് ഭക്തി സാന്ദ്രമായ തുടക്കം
തിരുനാൾ സമാപനം ഏപ്രിൽ 28-ഞായറാഴ്ച
അനുജിത്ത്, ആഭിയ
കാട്ടാക്കട: ഈരാറ്റിൻപുറം വി.ഗീവർഗ്ഗീസ് ദേവാലയ തിരുനാൾ ആരംഭിച്ചു. ഏപ്രിൽ 23 ചൊവ്വാഴ്ച ഇടവക വികാരി ഫാ.ബെൻ ബോസ് തിരുനാൾ പതാകയുയർത്തിക്കൊണ്ട് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് റവ.ഡോ.നിക്സൺ രാജ് മുഖ്യകാർമ്മികത്വവും, ഫാ.എ.ജി.ജോർജ്ജ് വചനപ്രഘോഷണവും നൽകി.
തിരുനാൾ ദിനങ്ങളായ ഏപ്രിൽ 24 ബുധൻ മുതൽ 26 വെള്ളി വരെ വൈകുന്നേരം 5.30-ന് ദിവ്യബലിക്ക് ഫാ.ക്രിസ്റ്റഫർ, ഫാ.സജിൻ തോമസ്, ഫാ ജോയി മത്യാസ് എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. ഈ ദിവസങ്ങളിൽ ഫാ.ജോയി മത്യാസിന്റെ നേതൃത്യത്തിൽ ജീവിത നവീകരണ ധ്യാനം ഉണ്ടായിരിക്കും.
തിരുനാൾ ദിനമായ ഏപ്രിൽ 27-ന് രാവിലെ 6.30-ന് പരേത അനുസ്മരണ ദിവ്യബലിക്ക് ഫാ.ബെൻ ബോസ് മുഖ്യകാർമികത്യം വഹിക്കും. അന്നേ ദിവസം വൈകുന്നേരം 6-ന് സന്ധ്യാവന്ദനത്തിന് ഫാ.ക്രിസ്റ്റിൻ മുഖ്യകാർമ്മികത്വം നൽകും. തുടർന്ന്, സംയുക്ത വാർഷികാഘോഷം നടക്കും.
തിരുനാൾ സമാപന ദിനമായ ഏപ്രിൽ 28-ഞായറാഴ്ച വൈകുന്നേരം 6-ന് ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ് മുഖ്യകാർമികത്യം വഹിക്കും. നെയ്യാറ്റിൻകര രൂപത ജുഡീഷ്യൽ ജഡ്ജും ബിഷപിന്റെ സെക്രട്ടറിയുമായ റവ.ഡോ.രാഹുൽ ലാൽ വചന സന്ദേശം നൽകും. തുടർന്ന് ഭക്തി നിർഭരമായ തിരുസ്വരൂപ പ്രദക്ഷണത്തിനു ശേഷം കൊടിയിറകോടെ ഈ വർഷത്തെ തിരുനാളിന് സമാപനമാകും.