ഫാ.ആഷ്‌ലിൻ ജോസ്
ഇ-ഗ്രാന്റ്സിനെ കുറിച്ച് നമ്മുടെ വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കണം. പ്രധാനമായും നാലുകാര്യങ്ങൾ ശ്രദ്ധിക്കുക.
1. വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങള്‍
2. വരുമാനപരിധി
3. അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍
4. പരിശോധിക്കേണ്ടരേഖകള്‍
വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങള്‍
1. പട്ടികജാതി, പട്ടിക വർഗം (Schedules Caste, Scheduled Tribe)
2. മറ്റർഹ വിഭാഗം (OEC)
3. മറ്റു പിന്നോക്ക വിഭാഗം (OBC)
4. മറ്റിതര വിഭാഗം
യൂണിവേഴ്സിറ്റി അംഗീകാരമുള്ള എല്ലാ പോസ്റ്റ്മെട്രിക് കോഴ്സുകൾക്കും വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നതാണ്.
1) പട്ടികജാതി, പട്ടിക വർഗ്ഗം ( Schedules Caste, Scheduled Tribe)
2) മറ്റർഹ വിഭാഗം ( OEC) വിദ്യാർഥികൾക്ക് ലംപ്സംഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ് (ഡേയ്സ് സ്കോളേഴ്സ്), മെസ് ചാര്ജ്സ് (ഹോസ്റ്റലെർസ്), അതോടൊപ്പം എല്ലാവിധ ഫീസുകളും.
3) മറ്റു പിന്നോക്ക വിഭാഗം (OBC) പ്ളസ് വണ്‍, പ്ളസ് ടു വിദ്യാർഥികൾക്ക് പ്രതിമാസ സ്റ്റൈപ്പന്റ് അതോടൊപ്പം എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ അടിസ്ഥനത്തില്‍ മാത്രം.
മറ്റു പിന്നോക്ക വിഭാഗം (OBC) ഡിഗ്രി വിദ്യാർഥികൾക്ക് എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം. മറ്റു പിന്നോക്ക വിഭാഗം (OBC) പി.ജി./ പ്രൊഫഷണല്‍ വിദ്യാർഥികൾക്ക് ലംപ്സംഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ് അതോടൊപ്പം എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ അടിസ്ഥനത്തില്‍ മാത്രം. മറ്റിതര വിഭാഗം പ്ളസ് വണ്‍, പ്ളസ് ടു വിദ്യാർഥികൾക്ക് എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം.
4) മറ്റിതര വിഭാഗം ഡിഗ്രി വിദ്യാർഥികൾക്ക് എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം.
മറ്റിതര വിഭാഗം പി.ജി./ പ്രൊഫഷണല്‍ വിദ്യാർഥികൾക്ക് ലംപ്സംഗ്രാന്റ് ,പ്രതിമാസ സ്റ്റൈപ്പന്റ് അതോടൊപ്പം എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം
വരുമാനപരിധി
പട്ടികജാതി, പട്ടിക വർഗം, മറ്റർഹ വിഭാഗം – ബാധകമല്ല
മറ്റു പിന്നോക്ക വിഭാഗം (OBC) പ്ളസ് വണ്‍, പ്ളസ് ടു – 44500
മറ്റിതര വിഭാഗം പ്ളസ് വണ്‍, പ്ളസ് ടു – 20000
മറ്റു പിന്നോക്ക വിഭാഗം / മറ്റിതര വിഭാഗം ഡിഗ്രി – 25000
മറ്റു പിന്നോക്ക വിഭാഗം / മറ്റിതര വിഭാഗം – പി.ജി./ പ്രൊഫഷണല്‍ – 42000
പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിന് വരുമാനത്തിന്റെ അടിസ്ഥനത്തിലല്ല വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നത്. എങ്കിലും കേന്ദ്രസർക്കാർ സ്‌കോളർഷിപ്പ് കണക്കാക്കുന്നതിലേക്കായി വരുമാനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപേക്ഷഫാറത്തിലെ നിർദിഷ്‌ട കോളം പൂരിപ്പിച്ചിരിക്കേണ്ടതാണ്.
മറ്റു പിന്നോക്ക വിഭാഗം / മറ്റിതര വിഭാഗം വിദ്യാർഥികൾ നിർബന്ധമായും വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍
1) ജാതി സർട്ടിഫിക്കറ്റ്
2) വരുമാന സർട്ടിഫിക്കറ്റ്
3) വയസ്സ്, ജനനതിയ്യതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
4) മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
പരിശോധിക്കേണ്ട രേഖകള്‍
പട്ടികജാതി, പട്ടിക വർഗം – തഹസീൽദാര്‍ നൽകിയ ജാതി സർട്ടിഫിക്കറ്റ്
മറ്റർഹ വിഭാഗം – വില്ലേജ് ആഫീസര്‍ നൽകിയ ജാതി സർട്ടിഫിക്കറ്റ്
മറ്റു പിന്നോക്ക വിഭാഗം / മറ്റിതര വിഭാഗം – വില്ലേജ് ആഫീസര്‍ നൽകിയ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്
മുൻവർഷങ്ങളില്‍ ഇ-ഗ്രാന്റ്സ് – വിദ്യാഭ്യാസആനുകൂല്യം SBTഅക്കൗണ്ട് വഴി ലഭിച്ച വിദ്യാർഥികൾ പുതിയ കോഴ്സിന് ചേർന്ന് ഇ-ഗ്രാന്റ്സിനപേക്ഷിക്കുമ്പോള്‍, Update Existing Entry യിലൂടെ SBTഅക്കൗണ്ട് നമ്പര്‍ കൊടുത്ത് നിലവിലുള്ള ഡാറ്റയില്‍ ചേർന്ന കോഴ്സിന്റെ വിവരങ്ങള്‍ ചേർത്തു കൊടുക്കുക.
കൂടുതൽ വിവരങ്ങൾക്ക് : http://www.e-grantz.kerala.gov.in