ഇവ ആന്റെണിയുടെ കൊലപാതകം – സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറാകണം; കെ.എൽ.സി.എ
ജാമ്യം ലഭിച്ചതും, പിന്നീട് അത് റദ്ദാക്കിയ സാഹചര്യവും അതീവ ഗൗരവം...
സ്വന്തം ലേഖകൻ
കൊച്ചി: പ്രേമം നടിച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത്, കൊലപാതകം നടത്തിയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് വിചാരണ നടത്തി പെൺകുട്ടിയുടെ കുടുംബത്തിനും സമൂഹത്തിനും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആന്റെണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ.തോമസ് എന്നിവർ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകി. ഇതുസംബന്ധിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ നിലവിലുണ്ട്.
സമയബന്ധിതമായി കുറ്റപത്രം നൽകിയിട്ടും, അക്കാര്യം കോടതി രേഖകളിൽ വരാതെ ജാമ്യം ലഭിച്ചതും, പിന്നീട് അത് റദ്ദാക്കിയ സാഹചര്യവും അതീവ ഗൗരവത്തോടുകൂടിയാണ് പൊതു സമൂഹം വീക്ഷിക്കുന്നതെന്ന് കെ.എൽ.സി.എ.
ഇത്തരം സംഭവങ്ങൾ സമൂഹത്തിന് പാഠമാകുന്ന തരത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടികൾ ഉണ്ടാവുകയും, ഇരയുടെ കുടുംബത്തിന് ആവശ്യമായ സാന്ത്വന നടപടികൾ ഫലപ്രദമായി ചെയ്യാനും ആഭ്യന്തരവകുപ്പ് തയ്യാറാകണമെന്നും കെ.എൽ.സി.എ. ഭാരവാഹികൾ ആവശ്യപ്പെട്ടു.