ഇറ്റാലിയൻ സർക്കാർ “ഞായറാഴ്ച ഷോപ്പിംഗ്” നിരോധനത്തിന് ഒരുങ്ങുന്നു
ഇറ്റാലിയൻ സർക്കാർ "ഞായറാഴ്ച ഷോപ്പിംഗ്" നിരോധനത്തിന് ഒരുങ്ങുന്നു
സ്വന്തം ലേഖകൻ
ഇറ്റലി: പുതിയ ഇറ്റാലിയൻ സർക്കാർ ഞായറാഴ്ച ഷോപ്പിംഗ് നിരോധനത്തിന് ഒരുങ്ങുന്നതായി റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു.
പരമ്പരാഗത വിശ്രമ ദിനത്തിലേക്ക് മടങ്ങുന്നത് കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ലൂയിജി ഡി മായിയോ പറഞ്ഞു. 2012-ൽ ഇറ്റാലിയൻ പ്രധാന മന്ത്രി മാരിയോ മോന്തി മുന്നോട്ട് വച്ചതും, കത്തോലിക്കാ സഭ ശക്തിയുത്തം എതിർത്തതുമായ ഉദാരവത്കരിക്കപ്പെട്ട ഞായറാഴ്ച ഷോപ്പിംഗ് നിയമങ്ങളിൽ നിന്ന് പിന്തിരിയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഈ ഉദാരവൽക്കരണ നയം വാസ്തവത്തിൽ ഇറ്റാലിയൻ കുടുംബങ്ങളെ നശിപ്പിക്കുന്നു” ലൂയിജി ഡി മായിയോ പറഞ്ഞു. കൂടാതെ, “ഷോപ്പിങ് മാളുകൾ തുറക്കുന്നതിനും അടയ്ക്കുന്നതിനും ഉള്ള സമയം വീണ്ടും പരിമിതപ്പെടുത്തേണ്ടിയുമിരിക്കുന്നു” അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
പോളണ്ട്, ഈ മാർച്ചിൽ ഞായറാഴ്ച ഷോപ്പിംഗ് നിരോധിച്ചു. കത്തോലിക്കാ സഭയും ട്രേഡ് യൂണിയൻ സോളിഡാരിറ്റിയും ചേർന്നുള്ള ഈ നീക്കം തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസം അവധി നേടിക്കൊടുക്കുകയും ചെയ്തു.