World

ഇറ്റലിയെ കൂടുതൽ ആശങ്കയിലാഴ്ത്തിക്കൊണ്ട് ആരോഗ്യ പ്രവർത്തകന്റെ മരണം

46 കാരനായ ഡിയെഗോ ബിയാൻ‌കോയുടെ മരണം ഇറ്റലിയെ ഭീതിയിലാക്കുന്നുണ്ട്...

സ്വന്തം ലേഖകൻ

ലൊംബാർദിയ: ഇറ്റലിയെ കൂടുതൽ ആശങ്കയിലാഴ്ത്തിക്കൊണ്ട് ആരോഗ്യവാനായ 118 ആംബുലൻസ് ടെക്നീഷ്യന്റെ മരണം. ഇതുവരെയും 60 വയസിന് മുകളിലുള്ളവരായിരുന്നു മരണത്തിനു കീഴടങ്ങിയവരിൽ കൂടുതലും. എന്നാൽ ആരോഗ്യവാനായ, യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമില്ലാതിരുന്ന, 46 കാരനായ ഡിയെഗോ ബിയാൻ‌കോയുടെ മരണം ഇറ്റലിയെ ഭീതിയിലാക്കുന്നുണ്ട്. ഏഴ് ദിവസത്തെ കലശലായ പനിയ്ക്ക് ശേഷം ഇന്നലെ രാത്രി മൊന്തേല്ലോയിലെ വീട്ടിൽ വച്ചായിരുന്നു മരണം. വിവാഹിതനായ അദ്ദേഹത്തതിന് 8 വയസ്സുള്ള മകനുണ്ട്.

118 ആംബുലസിലെ ജോലിക്കിടെ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ കൊറോണ ബാധിച്ചത്. അത്യാസന്നരായ രോഗികളെ ശുശ്രൂഷിക്കുന്ന വിഭാഗത്തിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞയാഴ്ച രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഡിയെഗോയെയും ഏതാനും ടെക്നീഷ്യന്മാരെയും അവധിയിലേയ്ക്ക് പ്രവേശിപ്പിച്ചിരുന്നു.

118 ഓപ്പറേഷൻ സെന്ററിലെ നിരവധി നഴ്‌സുമാരും, ഡോക്ടർമാരും ഇപ്പോഴും കോവിഡ് -19 രോഗബാധിതരാണ്. രോഗബാധിതരായ ആൾക്കാരെ രക്ഷിക്കുന്നതിനായുള്ള സന്നദ്ധപ്രവർത്തനത്തിന്റെ കേന്ദ്രഭാഗമാണ് ഇറ്റലിയിൽ 118 ആംബുലസിലെ ജോലി. ഇപ്പോഴും രോഗികളുമായി സമ്പർഗത്തിലായിരിക്കേണ്ട മേഖല.

ചുരുക്കത്തിൽ, ലൊംബാർഡിയയിലെ 118 ആംബുലസ് ടെക്നീഷ്യന്മാരും, ഡോക്ടേഴ്‌സും, നേഴ്സുമാരും യുദ്ധസമാന സാഹചര്യത്തിലാണ് ജോലിചെയ്യുന്നത്. ഓരോ ദിവസവും രണ്ടായിരത്തോളം ഫോൺ വിളികളാണ് വരുന്നത്. തൊഴിലാളികളുടെയും ആംബുലൻസുകളുടെയും എണ്ണം വർദ്ധിപ്പിച്ചു. ശ്രദ്ധാപൂർവ്വം അടിയന്തിര നടപടികൾ സ്വീകരിക്കുകയും, പൂർത്തിയാക്കുകയും ചെയ്യുന്നു. എന്നിട്ടും, ഒരു മാസം മുമ്പ് ഫോൺചെയ്ത് 15 മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തിയിരുന്നെങ്കിൽ, ഇന്ന് പത്ത് മണിക്കൂറോ അതിലധികമോ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്, അത്രയധികമാണ് രോഗബാധിതർ. എങ്കിലും, നഴ്‌സുമാരും ഡോക്ടർമാരും അപകടസാധ്യത തിരിച്ചറിഞ്ഞുകൊണ്ട് സദാസന്നദ്ധരായിരിക്കുന്നു. ഹെൽത്ത് കെയർ ഓപ്പറേറ്റേഴ്‌സിന്റെ വക്താവ് റിച്ചാർഡ് ജർമ്മനി പറഞ്ഞു.

നിരവധി 118 ആംബുലസ് ടെക്നീഷ്യന്മാരും, ഡോക്ടേഴ്‌സും, നേഴ്സുമാരും കൊറോണയുടെ പിടിയിലാണ് എന്നത് ഇറ്റലിക്ക് തെല്ലല്ല ആശങ്ക നൽകുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker