ഇരുളിനെ ചൊടിപ്പിച്ച പാലാ ബിഷപ്പിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ
എട്ടുനോമ്പ് തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ചു കുറവിലങ്ങാട്ട് പള്ളിയിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തിൽ നിന്ന്...
യുവാക്കളെക്കുറിച്ചു കരുതൽ വേണം
കേരളത്തിൽ മറ്റൊരു കാലത്തുമില്ലാത്ത രീതിയിൽ യുവജനങ്ങൾക്കിടയിൽ പ്രശ്നങ്ങളും പ്രതിസന്ധികളും കൂടിവരുന്നു. അവയിൽ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് ‘ലൗ ജിഹാദും, നാർക്കോട്ടിക് ജിഹാദും’. അറബി ഭാഷയിൽ ‘ജുഹദ്’ എന്ന മൂലധാതുവിൽനിന്നാണ് ‘ജിഹാദ്’ എന്ന വാക്കിന്റെ ഉത്ഭവം. പരിശ്രമിക്കുക, കഷ്ടപ്പെടുക എന്ന അർഥങ്ങളാണ് ഈ വാക്കിനുള്ളത്.
ജിഹാദിനാകട്ടെ കഠിനമായി പരിശ്രമിക്കുക, കഷ്ടപ്പെടുക എന്ന അർഥങ്ങളുമാണ്. ലക്ഷ്യം സാധിക്കുന്നതിനുവേണ്ടി ഒരു വ്യക്തി നടത്തുന്ന തീവ്ര പരിശ്രമത്തെയാണ് ജിഹാദ് എന്നുപറയുന്നത്. കേരളത്തിന്റെ മുൻ ഡിജിപി ലോക്നാഥ് ബഹ്റ ഒരിക്കൽ പറഞ്ഞു കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് സെന്റെറാകുന്നുവെന്നും തീവ്രവാദികളുടെ സ്ലീപ്പിംഗ് സെല്ലുകൾ ഇവിടെയുണ്ടെന്നും. വേറെയാരുമല്ല, ഇതിന്റെയെല്ലാം ചുമതല നോക്കേണ്ട തലപ്പുത്തുള്ളയാൾ പറഞ്ഞതാണിത്.
ലോകത്ത് നീതിയും സമാധാനവും ഇസ്ലാം മതവും സ്ഥാപിക്കാൻ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണു ചുരുക്കം ചില മുസ്ലിം ഗ്രൂപ്പുകൾ ഉയർത്തുന്നത്. നമുക്കത് അറിവുള്ളതാണ്. വർഗീയതയും വിദ്വേഷവും വെറുപ്പും മതസ്പർധയും അസഹിഷ്ണുതയും വളർത്താൻ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികൾ ലോകമെന്പാടുമുണ്ട്. ഈ കൊച്ചുകേരളത്തിലുമുണ്ട്.
ലൗ ജിഹാദ്
നമ്മുടെ ജനാധിപത്യ രാജ്യത്ത് ആയുധമെടുത്ത് മറ്റ് മതസ്ഥരെ നശിപ്പിക്കുക എളുപ്പമല്ലായെന്നു തിരിച്ചറിഞ്ഞ ജിഹാദികൾ ആരും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റാത്ത മറ്റു മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. ജിഹാദികളുടെ കാഴ്ചപ്പാടിൽ അമുസ്ലിങ്ങൾ നശിക്കപ്പെടേണ്ടവരാണ്. ലക്ഷ്യം മതവ്യാപനവും അമുസ്ലിങ്ങളുടെ നാശവുമാകുന്പോൾ അതിന് സ്വീകരിക്കുന്ന മർഗങ്ങൾക്ക് പലരൂപങ്ങളും ഉണ്ടാകുന്നുണ്ട്.
അത്തരം രണ്ട് മാർഗങ്ങളാണ് ഇന്ന് വ്യാപകമായി ചർച്ചചെയ്യപ്പെടുന്ന ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും. ദുരുപയോഗിക്കുക, മതം മാറ്റുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക, വിശ്വാസത്യാഗം ചെയ്യിക്കുക, സാമ്പത്തിക നേട്ടം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടാനാണ് മറ്റു മതത്തിൽപെട്ട പെണ്‍കുട്ടികളെ പ്രണയിച്ചോ മറ്റു മാർഗങ്ങളിൽ കൂടിയോ ജിഹാദികൾ വശത്താക്കുന്നത്.
മാതാപിതാക്കളുടെയോ മറ്റു കുടുംബാംഗങ്ങളുടെയോ അറിവോ സമ്മതമോ ഇല്ലാതെ പതിനെട്ട് വയസ് പൂർത്തിയാകുന്പോൾതന്നെ നടത്തപ്പെടുന്ന പ്രണയ വിവാഹങ്ങളുടെ എണ്ണവും തട്ടിക്കൊണ്ട് പോകലും വിവാഹം കഴിച്ച് കുറേ കഴിയുന്പോൾ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങളും കൂടുതലായി അടുത്തനാളുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
കേരളത്തിൽനിന്നു മതപരിവർത്തനം നടത്തപ്പെട്ട അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിൽപ്പെട്ട ഫാത്തിമ, ഹിന്ദുവിശ്വാസിയായിരുന്ന നിമിഷയായിരുന്നു. ആയിഷ ക്രിസ്ത്യാനിയായിരുന്ന സോണിയ സെബാസ്റ്റ്യനായിരുന്നു.
തുടങ്ങിയവർ ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണ്. ഹിന്ദു, ക്രിസ്ത്യൻ വിശ്വാസികളായിരുന്ന ഇവർ എങ്ങനെ തീവ്രവാദ ക്യാന്പുകളിൽ എത്തിയെന്ന് ഗൗരവകരമായി പഠിക്കേണ്ട വിഷയമാണ്. എങ്ങനെയാണ് ഒരു പെണ്‍കുട്ടിയെ വശത്താക്കാൻ സാധിക്കുന്നതെന്നു വിദഗ്ധ പരിശീലനം നേടിയവരാണ് ജിഹാദികളെന്നാണ് പറയപ്പെടുന്നത്.
മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും മതത്തെയും വിശ്വാസത്തെയും തള്ളിപ്പറയാൻ തക്കവിധം മസ്തിഷ്ക പ്രക്ഷാളനം നടത്തപ്പെട്ട പെണ്‍കുട്ടികളുടെ പെരുമാറ്റത്തിൽ വിങ്ങിപ്പൊട്ടുന്ന മാതാപിതാക്കളുടെ നിലവിളികൾ കോടതി പരിസരത്ത് അനേകതവണ കണ്ട് ബോധ്യപ്പെട്ടതാണ്. തുടക്കത്തിൽ കുടുംബാംഗങ്ങൾ ഒന്നും അറിയുന്നില്ല. അറിയുന്പോഴേക്കും എല്ലാം കൈവിട്ടു പോയിരിക്കും.
ആരെയും അറിയിക്കാതെ നോക്കാൻ അറിയാവുന്നവരുടെ നിയന്ത്രണത്തിലായിപ്പോകുകയാണ് ഇവർ. ഇളം പ്രായത്തിൽതന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകൾ, കോളജുകൾ, ഹോസ്റ്റലുകൾ, കച്ചവട സ്ഥാപനങ്ങൾ, ട്രെയിനിംഗ് സെന്ററുകൾ എന്നുവേണ്ട ഒരുവിധം ആളുകൾ കൂടുന്നിടത്തെല്ലാം തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികൾ വലവിരിച്ചിട്ടുണ്ട്.
കേരളത്തിൽ ലൗ ജിഹാദില്ലായെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നവർ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അങ്ങനെ ശ്രമിക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മാധ്യമ പ്രവർത്തകർക്ക് അവരുടേതായ നിക്ഷിപ്ത താൽപര്യമുണ്ടാകാം. ഒരു കാര്യം പകൽപോലെ വ്യക്തമാണ്. നമ്മുടെ പെണ്‍കുട്ടികളെ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. അവ കേവലം പ്രണയ വിവാഹങ്ങളല്ല. മറിച്ച് നശിപ്പിക്കലുകളാണ്.
വിവാഹശേഷം സംഭവിക്കുന്നത്
ഇത് ഒരു യുദ്ധതന്ത്രമാണ്. ഒരു യുവാവും യുവതിയും തമ്മിൽ സ്നേഹിച്ചാൽ അത് രണ്ട് മതത്തിൽ നിന്നായാൽ എന്താണ് തെറ്റ് എന്നത് ഒരു സിംപിൾ ചോദ്യമാണ്. പക്ഷേ, അവർ ഏതുവിധേനയാണു വിവാഹത്തിലേക്ക് വന്നതെന്നും തുടർന്ന് അവർക്ക് എന്ത് സംഭവിക്കുന്നുവെന്നതും ഒരു വലിയ ചോദ്യമായി നിൽക്കുകയാണ്. പെണ്‍കുട്ടികളെ വിശ്വാസ ത്യാഗത്തിലേക്കും തുടർന്ന് ഭീകര ക്യാമ്പുകളിലേക്കും നയിക്കുന്നതായിട്ടാണ് കാണാൻ സാധിക്കുന്നത്. ഈ ലൗ ജിഹാദിനെയാണ് എതിർക്കുന്നത്. നമ്മുടെ കുട്ടികൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ എണ്ണം കൂടിവരുന്നു.
നാർക്കോട്ടിക് ജിഹാദ്
രണ്ടാമത്തേത് നാർക്കോട്ടിക് അഥവാ ഡ്രഗ് ജിഹാദാണ്. അമുസ്ലിങ്ങളായവരെ, പ്രത്യേകിച്ച് യുവജനങ്ങളെ മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ചു കളയുന്ന രീതിയേയാണ് നാർക്കോട്ടിക് ഡ്രഗ് ജിഹാദ് എന്ന് നമ്മൾ സാധാരണ പറയുന്നത്. വർധിച്ചുവരുന്ന കഞ്ചാവ്, മയക്കുരുന്ന് കച്ചവടങ്ങൾ ഇതിലേക്ക് വിരൽചൂണ്ടുന്നതാണ്. തീവ്രനിലപാട് പുലർത്തുന്ന ജിഹാദികൾ നടത്തുന്ന ഐസ്ക്രീം പാർലറുകൾ, മധുരപാനീയ കടകൾ, ഹോട്ടലുകൾ മുതലായവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇവർ അമുസ്ലിങ്ങളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുവെന്നത് നമ്മുടെ സമൂഹത്തിൽ ചർച്ചയാകുന്നുണ്ട്.
മയക്കുമരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന റേവ് പാർട്ടികളും അവയിൽനിന്നു പിടിക്കപ്പെടുന്നവരുടെ വിവരണങ്ങളും ഈ വസ്തുത വീണ്ടും നമ്മുടെ മുന്പിൽ എത്തിക്കുന്നു. മയക്കുമരുന്നിൽ പെട്ട് രോഗികളായി പഠനവും ജോലിയും ഉപേക്ഷിച്ച് ജീവിതം തകർന്നവരുടെ എത്രയോ ഉദാഹരണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്.
കലാസാംസ്കാരിക രംഗത്തെ അന്യമതവിദ്വേഷങ്ങൾ, മറ്റ് മതങ്ങളുടെ ആചാരങ്ങളെ പരിഹസിക്കുകയും ഇകഴ്ത്തികാണിക്കുകയും ചെയ്യുന്ന രീതിയിലുള്ള പ്രോഗ്രാമുകൾ, പ്രത്യേക ഭക്ഷണം, ഹലാൽ ഫുഡ് തുടങ്ങിയ ബിസിനസ് തന്ത്രങ്ങൾ, മാർക്കറ്റിലുള്ള വിലയേക്കാൾ പതിൻമടങ്ങ് വില നൽകിയുള്ള വൻകിട ഭൂമിയിടപാടുകൾ, സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ, ആയുധ കടകൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം വാർത്തകളൊക്കെ തമസ്കരിക്കുകയോ നിസാരവത്കരിക്കുകയോ ചെയ്യുന്ന മാധ്യമ നിലപാടുകൾ പല തരത്തിൽ പൊതുസമൂഹത്തെ അസ്വസ്ഥത പെടുത്തുന്നുണ്ട്.
വിവേകമുള്ളവരാകുക
ഇത്തരം പ്രതിസന്ധികളെ നേരിടാൻ യുവജനങ്ങൾ നിതാന്തജാഗ്രത പുലർത്തണം. പലതരത്തിലുള്ള ചതിക്കുഴികൾ നമുക്ക് ചുറ്റുമുണ്ടെന്ന ബോധ്യം വേണം. അവയെപ്പറ്റി പഠിക്കുകയും പ്രതിവിധികൾ തേടുകയും ചെയ്യണം. സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്പോൾ സർപ്പത്തെപ്പോലെ വിവേകമുള്ളവരായിരിക്കണം. ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചു കൂടുതലായി അറിയണം. പഠിക്കണം. പ്രാവർത്തികമാക്കണം. ക്ലബ് ഹൗസ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് മുതലായ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സൗഹൃദങ്ങളിൽ അപകടസാധ്യത കൂടുതലുണ്ടെന്ന് തിരിച്ചറിയണം. തീവ്രനിലപാടുകളുള്ള അന്യമതവിശ്വാസികളുമായി വിരുന്നു പാർട്ടികൾക്ക് പോകണോയെന്നും വിവേകത്തോടെ ആലോചിക്കേണ്ടതാണ്.
റേവ് പാർട്ടികളിൽ പങ്കെടുക്കുന്നവർ ചതിക്കപ്പെടുന്നതായും ദുരുപയോഗിക്കപ്പെടുന്നതായും യുവജനങ്ങൾ തന്നെ പല വേദികളിലും പറയാറുണ്ട്. ഏതെങ്കിലും മറ്റുമതത്തോടുള്ള വിരോധംകൊണ്ടോ എതിർപ്പുകൊണ്ടോ ഒന്നുമല്ല, നമ്മുടെ കുഞ്ഞുങ്ങൾ നമുക്ക് നഷ്ടപ്പെടെരുതെന്ന ചിന്ത മാത്രമാണ് ഈ തിരുനാൾ ദിനത്തിൽ നിങ്ങളോട് ഇതു പറയാനായിട്ട് എന്നെ പ്രേരിപ്പിച്ചത്.