Public Opinion

ഇരുപതു ലക്ഷവും രണ്ടായിരവും പിന്നെ ലത്തീന്‍ കാത്തോലിക്കാ സമുദായദിന മഹാസമ്മേളനവും..

ഇരുപതു ലക്ഷവും രണ്ടായിരവും പിന്നെ ലത്തീന്‍ കാത്തോലിക്കാ സമുദായദിന മഹാസമ്മേളനവും..

ജോസ് മാർട്ടിൻ

കേരള കത്തോലിക്കാ സമൂഹത്തിലെ ഒട്ടും സംഘടിതമല്ലാത്ത സമൂഹമാണ് ലത്തീന്‍ സമുദായമെന്നു പറയാതെ വയ്യ. കൊട്ടിഘോഷിച്ച കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ശക്തി പ്രകടനം രണ്ടായിരത്തില്‍ ഒതുങ്ങി. എവിടെയാണ് പാളിച്ച പറ്റിയത്? സഭ ഒരു വിചിന്തനം നടത്തിയേ മതിയാവൂ.

തെറ്റുകള്‍ തിരുത്തി മുന്‍പോട്ടു പോയില്ല എങ്കില്‍ ഓരോ പള്ളികളിലെയും അവസ്ഥ ഇതിലും പരിതാപകരമായിരിക്കും. ഒരുപക്ഷെ, ഇടയനും ആടുകളും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നു എന്നതിന്‍റെ സൂചനയായിരിക്കും (ഇടയന് ആടുകളുടെ കാര്യം നോക്കാന്‍ എവിടെയാ സമയം – കൂട്ടത്തില്‍ കൂടുതലും രോമം കൊഴിഞ്ഞു ശുഷ്കിച്ച ആടുകളാണെന്ന കാര്യം ബോധപൂര്‍വ്വം വിസ്മരിക്കുന്നു).

കുറച്ചു നാളുകള്‍ക്ക് മുന്‍പ്, സമുദായത്തെ ഉദ്ധരിക്കാന്‍ എന്ന പേരില്‍ ബി.സി.സി.-കളില്‍ ഒരു സര്‍വേ നടത്തുകയുണ്ടായി. ഓരോ വീട്ടിലെയും ഉപ്പു ചട്ടിയുടെ കണക്ക് മുതല്‍ വിശദമായ ഡാറ്റ ശേഘരണം നടത്തി. അതിനു വേണ്ടി ഉപയോഗിച്ച സമയത്തിന്‍റെയും, അധ്വാനത്തിന്‍റെയും പകുതി സമയം പോലും വേണ്ടായിരുന്നല്ലോ ഓരോ ബി.സി.സി. യൂണിറ്റിലും സമുദായ ദിനത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തി, പത്തുപേരെ വീതം സംഘടിപ്പിച്ച് ശംഖുമുഖത്തെ പൊതുസമ്മേളനത്തില്‍ നമ്മുടെ ശക്തി തെളിയിക്കാന്‍.

കേരളത്തില്‍ പന്ത്രണ്ട് രൂപതകളിലായി ഏകദേശം ഇരുപതുലക്ഷത്തോളം ലത്തീന്‍ കത്തോലിക്കര്‍ ഉണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. ഇതില്‍ ഒരു ശതമാനം ആള്‍ക്കാര്‍ പങ്കെടുത്തിരുന്നുവെങ്കില്‍ ഏതാണ്ട് ഇരുപതിനായിരം പേര്‍ കാണുമായിരുന്നു.

ഒരു ചെറിയ പള്ളിയില്‍ ആണെങ്കില്‍ പോലും എത്ര കമ്മറ്റികള്‍ ഉണ്ട്. ഭാരവാഹികള്‍ എന്ന് പറഞ്ഞ് എല്ലാ പരിപാടികൾക്കും മുന്‍പില്‍ നെഞ്ഞുവിരിച്ചു നില്‍ക്കുക – അത്ര തന്നെ. വിശ്വാസികളുമായി ഇടപെടാനോ, അവരെ സംഘടിപ്പിക്കാനോ ഉള്ള നേതൃത്വ പാഠവം ഇല്ലാത്തവരെ മാറ്റി കഴിവുള്ളവരെ ആ സ്ഥാനത്ത് കൊണ്ടുവരിക. പിരിവുകള്‍ക്ക് മാത്രമായി വീടുകള്‍ കയറി ഇറങ്ങാതെ സമയം കിട്ടുമ്പോള്‍ – അല്ല സമയമുണ്ടാക്കി – ഇടവ അച്ചന്‍മാര്‍ വീടുകള്‍ സന്ദര്‍ശിക്കുക. ഇടവകയിലെ കുടുംബങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക. അല്ലെങ്കില്‍, ഡിസംബർ 9-ന് ശംഖുമുഖത്ത് സംഭവിച്ചത് പോലെ, നാളെ നമ്മുടെ പള്ളികളിലും വിശ്വാസികളുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും.

സഭ എന്നാല്‍ സാധാരണ വിശ്വാസ സമൂഹമാണെന്ന സത്യം മറക്കാതിരിക്കുക, ഈശോ തന്‍റെ ദൗത്യ നിർവഹണത്തിനായി തെരഞ്ഞെടുത്തത് സമൂഹത്തിലെ ഉന്നതന്‍മാരെയല്ല എന്ന് ഓര്‍ക്കുക.

കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ് പറഞ്ഞത് അല്പമെങ്കിലും വിമർശനത്തോടെ എടുത്ത്, ആത്മശോധനയ്ക്ക് തയ്യാറായാൽ ഭാവിയിലെങ്കിലും ഇങ്ങനെ സംഭവിക്കില്ല – ശംഖുമുഖം വല്ലാണ്ട് ചെറുതായി പോയി; അതുപോലെ തന്നെ ലത്തീൻ സമുദായവും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker