Kerala
ഇമ്മാനുവൽ കോളേജിൽ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെ സഹകണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
പുതുതായി കലാലയത്തിൽ അഡ്മിഷൻ നേടിയ അമ്പതോളം വിദ്യാർഥികൾ ബ്ലഡ് ഡൊണേഷനിൽ പങ്കുചേർന്നു
സ്വന്തം ലേഖകൻ
വെള്ളറട: വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെ സഹകണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിലെ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിലാണ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടന്നത്.
കോളേജ് മാനേജർ മോൺ.ജി.ക്രിസ്തുദാസ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.വിജയകുമാർ അധ്യക്ഷനായിരുന്നു. പുതുതായി കലാലയത്തിൽ അഡ്മിഷൻ നേടിയ അമ്പതോളം വിദ്യാർഥികൾ ബ്ലഡ് ഡൊണേഷനിൽ പങ്കുചേർന്നു.
പ്രോഗ്രാം ഓഫീസറായ ഫാ.സാജൻ ആന്റണി, ശ്രീമതി. ആതിര എ.ആർ., മുൻ പ്രോഗ്രാം ഓഫീസർ ശ്രീ.സനൽ കുമാർ, ഫാ.ഡെന്നിസ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.