Diocese
		
	
	
ഇമാനുവൽ കോളേജിൽ എൻ.എസ്.എസ്. പരിശീലന പരിപാടി സംഘടിപ്പിച്ചു
ഇമാനുവൽ കോളേജിൽ എൻ.എസ്.എസ്. പരിശീലന പരിപാടി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ
വെള്ളറട: എൻഎസ്എസ് ഇമാനുവൽ കോളേജിന്റെ നേതൃത്വത്തിൽ 2019- അദ്ധ്യായന വർഷത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എൻഎസ്എസ് വോളണ്ടിയേഴ്സിനു പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളേജ് മാനേജർ മോൺസിഞ്ഞോർ ജി.ക്രിസ്തുദാസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ.വിജയകുമാർ ആശംസകളർപ്പിച്ചു.
ആധുനികയുഗത്തിൽ എൻഎസ്എസിനെ പ്രവർത്തനങ്ങൾ എപ്രകാരം സമൂഹത്തിന് മാതൃകയാക്കണമെന്ന് മാനേജർ വിവരിച്ചു. എൻഎസ്എസിന്റെ ചരിത്രവും ഇന്നത്തെ കാലഘട്ടത്തിൽ കൗമാരക്കാരായ കുട്ടികൾ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചും ബഹുമാനപ്പെട്ട തോമസ് കെ. സ്റ്റീഫൻ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 100 എൻഎസ്എസ് വോളണ്ടിയേഴ്സ് പരിശീലന പരിപാടിയിൽ പങ്കെടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ ഫാ.സാജൻ ആന്റണി, ശ്രീമതി ആതിര എ.ആർ. എന്നിവർ നേതൃത്വം നൽകി.
				


