World
ഇന്ന് മെയ് 14; പരിശുദ്ധ പിതാവ് ലോകത്തോട് ആഹ്വാനം ചെയ്തിരിക്കുന്ന പ്രാർത്ഥനാ പുണ്യദിനം
എല്ലാ മതവിശ്വാസികളും പ്രാർത്ഥന, ഉപവാസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ആത്മീയമായി ഒന്നിക്കുന്നു...
സ്വന്തം ലേഖകൻ
റോം: ഇന്ന് മെയ് 14 ലോകത്തിലെ എല്ലാ മതവിശ്വാസികളും ഒരുമിച്ച് പ്രാർത്ഥിക്കാനും, ഉപവസിക്കാനും, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം ചെയ്തിരിക്കുന്ന ദിനം.
“പ്രാർത്ഥന എന്നത് ഒരു സാർവത്രിക മൂല്യമായതിനാൽ, മെയ് 14 ന്, എല്ലാ മതവിശ്വാസികളും പ്രാർത്ഥന, ഉപവാസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ആത്മീയമായി ഒന്നിക്കുകയും, കൊറോണ വൈറസ് മഹാമാരിയെ മറികടക്കാൻ നമ്മെ സഹായിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്നും”, മാനുഷിക സാഹോദര്യത്തിനായുള്ള ഉന്നത സമിതിയുടെ നിർദ്ദേശം അംഗീകരിച്ച് കൊണ്ട് പാപ്പാ ലോകത്തോട് ആഹ്വാനം ചെയ്യുകയായിരുന്നു.
മെയ് 3-ന് വത്തിക്കാൻ ലൈബ്രറിയിൽ നിന്ന് “സ്വർലോക രാജ്‌ഞീ ആനന്ദിച്ചാലും…” എന്ന ത്രികാല പ്രാർത്ഥനായ്ക്ക് ശേഷമാണ് പരിശുദ്ധ പിതാവ് ഇക്കാര്യം അറിയിച്ചത്.
വീഡിയോ കാണാം: