Kerala
		
	
	
ഇന്ധനവില വർദ്ധനവിനെതിരെ സൈക്കിൾ ചവിട്ടി പ്രധിഷേധം
കെ.സി.വൈ.എം. ഇടക്കൊച്ചി മേഖല കോ-ഡിനേറ്റിങ് കമ്മിറ്റിയുടെ നേതൃത്യത്തിൽ...

ജോസ് മാർട്ടിൻ
കൊച്ചി: കെ.സി.വൈ.എം. ഇടക്കൊച്ചി മേഖല കോ-ഡിനേറ്റിങ് കമ്മിറ്റിയുടെ നേതൃത്യത്തിലാണ് ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധ സൈക്കിൾ ചവിട്ടൽ സംഘടിപ്പിച്ചത്. കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ക്രിസ്റ്റി ചക്കാലക്കൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
തോപ്പുപടി കാത്തലിക്ക് സെന്ററിൽ നിന്ന് ആരംഭിച്ച സൈക്കിൾ ചവിട്ടി പ്രധിഷേധം, മേഖല അതിർത്തികളിലൂടെ സഞ്ചരിച്ച് ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളിയിൽ സമാപിച്ചു.
കെ.സി.വൈ.എം. മുൻരൂപതാ ഡയറക്ടർ ഫാ.ആന്റെണി കുഴിവേലി, രൂപത പ്രസിഡന്റ് ജോസ് പള്ളിപാടൻ, ജനറൽ സെക്രട്ടറി കാസി പുപ്പന, രൂപത എക്സിക്യുട്ടിവ് ഡാൽവിൻ ഡിസിൽവ, മേഖല കോ-ഓർഡിനേറ്റർ ആൻസിൽ ആന്റെണി, ആനിമേറ്റർ ബിജു അറക്കപ്പാടത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
				


