India

ഇന്ത്യയിലെ മനുഷ്യാവകാശ ആവശ്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് നുൺഷിയോ

ഇന്ത്യയിലെ മനുഷ്യാവകാശ ആവശ്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് നുൺഷിയോ

അനിൽ ജോസഫ്

ചെന്നൈ: മനുഷ്യാവകാശങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് ഇന്ത്യയിലെ നുൺഷിയോ ജിയാംബാറ്റിസ്റ്റാ ഡിക്വത്രോ ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുക എന്നത് സഭയെ സംബന്ധിച്ചിടത്തോളം സുവിശേഷം ജീവിക്കുന്നതിന്റെ സന്തോഷമാണ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നെയിൽ നടക്കുന്ന ഇന്ത്യയിലെ ലത്തീൻ ബിഷപ്പുമാരുടെ 31 -മത് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നുൺഷിയോ.

സമ്മേളനം, ഇന്ത്യയിലെ സഭയുടെ മേലധികാരികളുടെ ഒരു ഒത്തുചേരൽ മാത്രമല്ല, മറിച്ച്, അതു ഇന്ത്യയ്ക്ക് തന്നെ നല്കപ്പെടേണ്ട സാക്ഷ്യത്തിനായുള്ള ഒരു ഒത്തുചേരലാണ്. നമ്മുടെ ഐക്യവും ഐക്യതയും പരസ്പര സഹകരണവും നമ്മുടെ രാജ്യത്തിന് നൽകേണ്ട സന്ദേശം, നമ്മൾ ജീവിക്കുന്ന സുവിശേഷം നൽകുന്ന സന്തോഷത്തിന്റെ സാക്ഷ്യം നൽകൽ ആയിരിക്കണമെന്ന് നുൺഷിയോ പ്രസ്താവിച്ചു.

കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ‘സുവിശേഷ വത്ക്കരണം പൂർണ്ണമായ സമർപ്പണത്തിന്റെയും സ്നേഹ മനോഭാവത്തിന്റെയും തീക്ഷ്ണതയോടെ പുനരുജ്ജീവിപ്പി’ക്കുവാൻ ഇന്ത്യയിലെ സഭയോട് ആഹ്വാനം ചെയ്തു.

കോൺഫറൻസ് സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, സമ്മേളന വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും കോൺഫറൻസിലെ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുകയും വിരമിച്ച അംഗങ്ങളെ കുറിച്ച് വിവരിക്കുകയും ചെയ്തു.

കോൺഫെറെൻസിന്റെ വൈസ് പ്രസിഡന്റ്, മദ്രാസ്-മൈലാപ്പൂർ ആർച്ചുബിഷപ്പ് ജോർജ് അന്റണിസ്വാമി, ഫ്രാൻസിസ് പാപ്പയുടെയും കർദിനാൾ ഫെർണാണ്ടോ ഫൊറോണിയുടെയും സന്ദേശങ്ങൾ വായിക്കുകയും, ഇൻഡ്യക്ക് സഭയെയും സഭയ്ക്ക് ഇന്ത്യയെയും ആവശ്യമാണ് കൂട്ടിച്ചെർക്കുകയും ചെയ്തു.

ഏഴു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സമ്മേളനം “സുവിശേഷത്തിന്റെ സന്തോഷം” എന്ന വിഷയത്തെക്കുറിച്ചും സുവിശേഷ വത്കരണത്തിന്റെ പുതിയ രൂപങ്ങളെയും വഴികളും മാർഗങ്ങളും കുറിച്ച് ചർച്ച ചെയ്യും. കൂടാതെ, ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ സഭയെ ബാധിക്കുന്ന കാര്യങ്ങളും ചർച്ചയാകും.

ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ സഭയ്ക്ക് 132 രൂപതകളും 189 ബിഷപ്പുമാരും ഉണ്ട്. ലോകത്തിൽ വച്ച് ഏഷ്യയിലെ ഏറ്റവും വലിയ എപ്പിസ്കോപ്പൽ കോൺഫറൻസാണ് നടക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker