ഇടിച്ചിക്കാപ്ലാമൂട് വിശുദ്ധ യൂദാതദേവൂസ് ദേവാലയം ഞായറാഴ്ച ആശീര്‍വദിക്കും
ഇടിച്ചിക്കാപ്ലാമൂട് വിശുദ്ധ യൂദാതദേവൂസ് ദേവാലയം ഞായറാഴ്ച ആശീര്‍വദിക്കും
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ ഇടിച്ചിക്കാപ്ലാമൂട് വിശുദ്ധ യൂദാ തദേവൂസ് ദേവാലയം ഞായറാഴ്ച (15.11.2020) ആശീര്‍വദിക്കും. നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വാദകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
1982-ല്‍ ഫാ.ജസ്റ്റിന്‍ പീറ്ററാണ് ഇടിച്ചിക്കാ പ്ലാമൂടില്‍ ആദ്യമായി ഓലഷെഡില്‍ ദേവാലയം സ്ഥാപിക്കുന്നത്. 2003-ല്‍ ഫാ.ജയരാജ് പി.ജോയിസ് ഇടവകയുടെ വികാരിയായി ചുമതല ഏറ്റെടുത്തതോടെയാണു ദേവാലയത്തിന്‍റെ പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ദീര്‍ഘനാളായി വിവിധ ഇടവക വികാരിമാരിലൂടെ തുടര്‍ന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ ഫാ.ലോറന്‍സ് ഇടവകയുടെ ചുമതല ഏറ്റെടുത്തതോടെ യുദ്ധകാലടിസ്ഥാനത്തില്‍ പുരോഗമിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഞായറാഴ്ച ദേവാലയം നാടിന് സമര്‍പ്പിക്കപ്പെടുന്നത്. ഫാ. ലോറന്‍സിനെ വൈദിക പരിശീലത്തിനായി സെമിനാരിയില്‍ അയച്ച, നിര്യാതനായ ഫാ.ജയരാജ് പി.ജോയിസിന്റെ ആത്മാവിന് നല്‍കുന്ന സമര്‍പ്പണമായാണ് വലിയ പ്രതിസന്ധികള്‍ക്കിടയിലും ദേവാലയം പൂര്‍ത്തീകരിക്കുന്നതെന്ന് ഫാ.ലോറന്‍സ് കാത്തലിക് വോക്സിനോട് പറഞ്ഞു.
ഞായറാഴ്ച നടക്കുന്ന ദേവാലയ ആശീര്‍വാദ തിരുകര്‍മ്മങ്ങള്‍ കാത്തലിക് വോക്സ് ന്യൂസിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.