ഇടവകയുടെ പ്രവർത്തനം സജീവമാക്കുന്നത് ബിസിസി യൂണിറ്റുകൾ; മോൺ. ജി. ക്രിസ്‌തുദാസ്
ഇടവകയുടെ പ്രവർത്തനം സജീവമാക്കുന്നത് ബിസിസി യൂണിറ്റുകൾ; മോൺ. ജി. ക്രിസ്‌തുദാസ്
കാട്ടാക്കട: ഇടവകകളുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നത് ബി.സി.സി. ( അടിസ്‌ഥാന ക്രൈസ്‌തവ സമൂഹം) യൂണിറ്റുകളെന്ന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്.
കാട്ടാക്കട ഫൊറോന ബി.സി.സി. സംഗമം തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയത്തിൽ ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വികാരി ജനറൽ. കുടുംബ കൂട്ടായ്‌മകളാണ് സഭയുടെ അടിത്തറയെന്നും വികാരി ജനറൽ കൂട്ടിച്ചേർത്തു.
കാട്ടാക്കട ഫൊറോന വികാരി ഫാ. സാബു വർഗ്ഗീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫൊറോനയിലെ 127 ബി.സി.സി. യൂണിറ്റുകളിൽ നിന്ന് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട 600 ലധികം ഭാരവാഹികൾ പങ്കെടുത്തു. തുടർന്ന് നടന്ന ക്ലാസിന് മാറനല്ലൂർ സെന്റ് വിന്‍സെന്റ് സെമിനാരി റെക്‌ടർ ഡോ. ക്രിസ്‌തുദാസ് തോംസൺ നേതൃത്വം നൽകി.
സമിതികളുടെ പ്രത്യേക ക്ലാസുകൾക്ക് നിഡ്‌സ് ഡയറക്‌ടർ ഫാ. എസ്.എം. അനിൽകുമാർ, ടീച്ചേഴ്‌സ് ഗിൽഡ് സെക്രട്ടറി ഫാ. ജോണി കെ. ലോറന്‍സ്, ബി.സി.സി. എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. അജീഷ് ക്രിസ്‌തുദാസ്, ആരാധനാ കമ്മിഷൻ സെക്രട്ടറി ഫാ.റോബിൻ രാജ്, മുൻ കെ.ആർ.എൽ.സി.സി. സെക്രട്ടറി തോമസ് കെ. സ്റ്റീഫൻ, ചുളളിമാനൂർ അഗസ്റ്റിൻ, നെൽസൺ തുടങ്ങിയവർ നേതൃത്വം നൽകി.