Kerala

ഇടയന്റെ കരുതൽ; ജനങ്ങളുടെ മുന്നിൽ നടുറോഡിൽ മുട്ടുകുത്തിനിന്ന് യാചനയുമായി ഇടവക വികാരി

വൈകുന്നേരം നാലു മണി മുതൽ ഏതാണ്ട് ഒമ്പതര മണിവരെ പതിനെട്ടു സ്ഥലങ്ങളിൽ ബോധവൽക്കരണം നടത്തി..

ജോസ് മാർട്ടിൻ

പള്ളിത്തോട്/ ആലപ്പുഴ: ജനങ്ങളുടെ മുന്നിൽ നടുറോഡിൽ മുട്ടുകുത്തിനിന്ന് യാചനയുമായി പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻ പള്ളി ഇടവക വികാരി. കോവിഡ് -19 ന്റെ സാമൂഹ്യ വ്യാപനം പടർന്നു പിടിക്കാൻ സാധ്യതയുള്ള ആലപ്പുഴയുടെ തീരദേശ മേഖലകളായ പള്ളിത്തോട്, ചെല്ലാനം പ്രദേശങ്ങളിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ജനങ്ങൾ കൂട്ടം കൂടുന്നു എന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ബോധവൽക്കരണവുമായി ഫാ.ആന്റണി വാലയിൽ തെരുവിലിറങ്ങിയത്.

അച്ചന്റെ വാക്കുകൾ ഇങ്ങനെ: ‘ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ ജനങ്ങൾ പാലിക്കുന്നില്ല. ഞങ്ങൾ പരാജയപ്പെട്ട സ്ഥലത്ത്‌ ഇടവ വികാരി എന്ന നിലയിൽ അച്ചന് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?’ എന്ന അവരുടെ ചോദ്യമാണ് ‘എന്റെ ജനം എന്നെ അനുസരിക്കും’ എന്ന ഉത്തമ വിശ്വാസത്തിൽ ഒരു വാഹനത്തിൽ ജനങ്ങൾ വീട്ടിൽതന്നെ കഴിയണം എന്ന സന്ദേശം നൽകാൻ ഇവർ സ്ഥിരമായി ഒത്തുകൂടുന്ന പ്രദേശങ്ങളിൽ പോയത്’.

അങ്ങ് എന്തിനാണ് റോഡിൽ മുട്ടുകുത്തിനിന്ന് അവരോട് അഭ്യർത്ഥിച്ചത് എന്ന ചോദ്യത്തിന് അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘ഞാൻ പറയുന്നത് കേൾക്കാനായി ജനങ്ങൾ കൂട്ടമായി വരുന്നത് കണ്ട നിമിഷത്തിൽ, ഈശോ എന്റെ മനസ്സിൽ തോന്നിച്ചതാണ് അവരുടെ മുൻപിൽ നടുറോഡിൽ മുട്ടുകുത്തി നിന്ന് അഭ്യർത്ഥിക്കാൻ. അവർ എന്നെ അനുസരിച്ചു, വീടുകളിലേക്ക് മടങ്ങിപോയി’.

ശനിയാഴ്ച വൈകുന്നേരം നാലു മണി മുതൽ ഏതാണ്ട് ഒമ്പതര മണിവരെ പതിനെട്ടു സ്ഥലങ്ങളിൽ ബോധവൽക്കരണം നടത്തി. പിറ്റേ ദിവസം മുതൽ അതിന്റെ ഫലം കണ്ടു തുടങ്ങിയെന്നും അദ്ദേഹം കാത്തോലിക് വോസ്സിനോട്‌ പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker