ഇഗ്നേഷ്യസ് ഗോൻസാൽവെസ് – ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്
ഇഗ്നേഷ്യസ് ഗോൻസാൽവെസ് - ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്
സ്വന്തം ലേഖകൻ
ഒഡീഷ: ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷൻ (ICPA) പ്രസിഡന്റായി ഇഗ്നേഷ്യസ് ഗോൻസാൽവെസ് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയിലെ കന്ധമാലിനടുത്ത് ജാരസഗുഡയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു അദ്ദേഹത്തെ തെരെഞ്ഞെടുത്തത്.
മുതിർന്ന മാധ്യമപ്രവർത്തകനായ ശ്രീ. ഇഗ്നേഷ്യസ് ഗോൻസാൽവെസ്, കേരളത്തിലെ മുഖ്യധാരാ പത്രമാധ്യമങ്ങളിൽ പതിറ്റാണ്ടുകളുടെ സാന്നിധ്യമായിരുന്നു. അതുപോലെ, കേരള ലത്തീൻ കത്തോലിക്കാ മുഖപത്രമായ ജീവനാദത്തിന്റെ തുടക്കകാല പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു. ഉടനെ പ്രവർത്തനമാരംഭിക്കുന്ന ഷെക്കീന ടെലിവിഷൻ ചാനലിന്റെ മുഖ്യധാരാ പ്രവർത്തകനാണ് ഇപ്പോൾ അദ്ദേഹം.
ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷന്റെ ആറുപതിറ്റാണ്ടിലെ ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ നിന്ന് ഒരാൾ ഈ ഉന്നതപദവിയിൽ എത്തുന്നത് എന്നത് കേരള സഭയ്ക്ക് അഭിമാനമാണ്.
ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി ന്യൂ ഡൽഹിയിലെ @Indian Currents ലെ ഫാ. സുരേഷ് മാത്യുവും, വൈസ് പ്രസിഡന്റായി ഒഡീഷയിലെ ഫാ.സുനിൽ ദാമർ SVDയും, ട്രഷററായി The Teenager Today യിലെ ഫാ.ജോബി മാത്യുവും, ജോയിൻറ് സെക്രട്ടറിയായി ഒഡീഷയിലെ Holy Spirit Congregation അംഗമായ സി.ടെസി ജേക്കബും, പ്രതിനിധികളായി മംഗളുരുവിൽനിന്നുള്ള ഫാ. വലേറിയൻ ഫെർണാണ്ടസ്, സൂറത്തിൽ നിന്നുള്ള റോമൻ ഭാട്യ, ദീപികയിലെ സെബാസ്റ്റ്യൻ കല്ലറക്കൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.