ഇംഗ്ലണ്ട് സംഘം മദര്‍ തെരേസായുടെ ലോകത്തിലെ ആദ്യ ദേവാലയം സന്ദര്‍ശിച്ചു
ഇംഗ്ലണ്ട് സംഘം മദര്‍ തെരേസായുടെ ലോകത്തിലെ ആദ്യ ദേവാലയം സന്ദര്‍ശിച്ചു
അനിൽ ജോസഫ്
മാറനല്ലൂര്‍: മേലാരിയേട് മദര്‍ തെരേസായുടെ പേരിലുള്ള ആദ്യ ദേവാലയം ഇംഗ്ലണ്ടിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘം സന്ദര്‍ശിച്ചു. ഇഗ്ലണ്ടിലെ ഹാലീസ്വനിലെ ഔര്‍ ലേഡി ആന്‍ഡ് സെന്‍റ് കെനീം പാരിഷ് ഗ്രൂപ്പിലെ ആംഗങ്ങളാണ് ദേവാലയത്തിലെത്തിയത്.
നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ഇടവകകളില്‍ ധാരാളം പേർ, കുട്ടികളും വൃദ്ധരുമായി സഹായങ്ങൾ അർഹിക്കുന്നവരായുണ്ടെന്ന് അവർ പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പാവങ്ങളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയുടെ നാമത്തിലുളള ആദ്യ ദേവാലയത്തെയും സന്ദർശിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു.
ഇടവകയെ ആത്മീയമായി ദത്തെടുക്കുന്നതിനും പദ്ധതിയുളളതായി സംഘാഗമായ ഡേവിഡ് പറഞ്ഞു. ജെയ്ന്‍, ബെഥേന്‍ തുടങ്ങിയവരാണ് ഇടവക സന്ദര്‍ശിച്ച മറ്റ് സംഘാഗങ്ങള്‍.
ഇടവകയിലെ വിന്‍സെന്‍റ് ഡി പോള്‍ സംഘടന വഴിയാണ് സഹായമെത്തിക്കുന്നതെന്ന് രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് പറഞ്ഞു. ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ്, സഹവികാരി ഫാ.അലക്സ് സൈമണ്‍, വിന്‍സെന്‍റ് ഡി പോള്‍ സെട്രല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് രാജമണി, അകൗണ്ടന്‍റ് എ. ക്രിസ്തുദാസ്, കൗണ്‍സില്‍ സെക്രട്ടറി സജി ജോസ്, വിഴിഞ്ഞം രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.