World

ഇംഗ്ലണ്ടിലെ പ്രഥമ മലയാളി മേയർ കൊച്ചിക്കാരി

ജോസ് മാർട്ടിൻ

ആലപ്പുഴ: ഇംഗ്ലണ്ടിലെ റോയ്സ്റ്റൺ ടൗണിന്റെ മേയറായി സേവനമനുഷ്ഠിച്ചുവരുന്ന പ്രഥമ ഏഷ്യക്കാരിയും മലയാളിയും കൊച്ചി റോമൻ കത്തോലിക്കാ രൂപതയിലെ പേരുംപടപ്പ്‌ ഇടവകാംഗവുമായ മേരി റോബിൻ ആന്റണി. മേരി റോബിൻ ആന്റണി കാത്തലിക് വോക്സ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്.

മുംബൈയിൽ സ്ഥിരതാമസമാക്കിയ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന താൻ വളർന്നതും പഠിച്ചതും മുംബൈയിൽ ആയിരുന്നു. മറോൾ സെന്റ് ജോൺസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. എം.യു.എൽ.യു. കോളേജിൽ നിന്ന് ഡിഗ്രിയും, മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദവും, ഹൻസിരാജ് ജീവൻ ദാസ് കോളേജിൽ നിന്ന് ബി.എഡ്. ഡിഗ്രിയും കരസ്ഥമാക്കി മുംബൈയിലെ വിവിധ സ്കൂൾകളിൽ അധ്യാപികയായി സേവനം അനുഷ്ട്ടിച്ചു. തുടർന്ന്, റോബിൻ ആന്റണിയുമായുള്ള വിവാഹത്തിന് ശേഷം ഗുജറാത്തിലെ ബറോഡയിലേക്ക് താമസം മാറ്റി അവിടുത്തെ കത്തോലിക്കാ സ്കൂളിൽ അധ്യാപികയായി.

2008-ൽ എസ്സ്.എച്ച്.എഫ്. ഇ. വിസയിൽ ഭർത്താവിനോടൊപ്പം യു.കെ.യിലെ കേംബ്രിഡ്ജിൽ താമസമാക്കുകയും പിന്നീട് റോയ്സ്റ്റൺ ടൗണിലേക്ക് താമസം മാറിയതോടെ അവിടുത്തെ കത്തോലിക്കാ ദേവാലയത്തിലെ യൂക്രിസ്റ്റി മിനിസ്റ്റർ അംഗം, എൻവിയോൺമെന്റ് പേഴ്സൺ, സാമ്പത്തിക കാര്യകമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തു.

കോവിഡ് മഹാമാരിയുടെ സമയത്ത്‌ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്തവർക്ക് മരുന്നും, ഭക്ഷണവും എത്തിച്ചുകൊടുത്തുകൊണ്ടായിരുന്നു തന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ തുടക്കമെന്നും, മേരിയുടെ നേതൃത്വപാടവവും അർപ്പണബോധവും കണ്ടറിഞ്ഞ ഒരു മുൻമേയർ മേരിക്ക് പുതിയതായി രൂപീകരിച്ച റോയിസ്റ്റൺ ടൌൺ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനം നൽകുകയും തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ റോയിസ്റ്റൺ ടൌൺ പാർട്ടിക്ക് വേണ്ടി മത്സരിച്ച താൻ വിജയിക്കുകയും പാർട്ടി തന്നെ റോയ്സ്റ്റൺ ടൗൺ മേയറായി തിരഞ്ഞെടുക്കുകയുമായിരുന്നു വെന്ന് മേരി റോബിൻ ആന്റണി പറഞ്ഞു.

കേരളത്തിന്റെ പുത്രി ഭരിക്കുന്ന റോയ്സ്റ്റൺ ടൗണിൽ കുറ്റകൃത്യങ്ങൾ അപൂർവങ്ങളിൽ അപൂർവങ്ങളാണത്രേ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker