Kerala

ആശാകിരണം കാൻസർ കെയർ ക്യാമ്പയിന് ആലപ്പുഴ രൂപതയിൽ തുടക്കമായി

എ.ഡി.സ്.ന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു...

ജോസ് മാർട്ടിൻ

ആലപ്പുഴ: കാരിത്താസ് ഇന്ത്യയുടെയും ആലപ്പുഴ രൂപതാ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കാൻസർ രോഗികൾക്കായുള്ള ആശാകിരണം പദ്ധതിക്ക് തുടക്കം കുറിച്ചു. ലോക അർബുദ ദിനാചരണത്തോടനുബന്ധിച്ച് എ.ഡി.സ്.ന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ‘ജീവിത ശൈലിയും അർബുദവും’ എന്ന വിഷയത്തെക്കുറിച്ച് ഡപ്യൂട്ടി ഡി.എം.ഓ. ക്ലാസ് എടുത്തു.

പദ്ധതിയുടെ ഭാഗമായി അർബുദ രോഗികൾക്ക് വിഗ് നിർമ്മാണത്തിനാവശ്യമായ ഹെയർ ഡൊണേറ്റ് ചെയ്യുന്നതിനായി ആലപ്പുഴ രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റി അവസരം ഒരുക്കിയിരിക്കുന്നതായി എ.ഡി.സ്. ആലപ്പുഴ രൂപതാ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.സാംസൺ ആഞ്ഞിലിപറമ്പിൽ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഹെയർ ഡൊണേറ്റ് ചെയ്യാൻ താൽപ്പര്യമുള്ള വ്യക്തികൾക്കുള്ള നിർദേശങ്ങൾക്കായി പ്രത്യേക നിർദേശങ്ങളും എ.ഡി.സ്. നൽകിയിട്ടുണ്ട്.
1. ഡൊണേറ്റ് ചെയ്യുന്ന തലമുടിയുടെ നീളം 12 മുതൽ 15 സെന്റീമീറ്റർ വരെ ആയിരിക്കണം.
2. കളർ ചെയ്ത തലമുടികൾ സ്വീകരിക്കുന്നതല്ല.
3. തലമുടി മുറിക്കുന്നതിന് മുൻപ് വൃത്തിയായി ഷാപൂ ഉപയോഗിച്ച് കഴുകുക.
4. മുറിച്ചെടുക്കുന്ന തലമുടികൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു ബന്ധപ്പെട്ട ഇടവകളിൽ ഏൽപ്പിക്കുക.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker