ആളികത്തുന്ന വിശപ്പിന് മുന്നിൽ അന്നമായ് കണ്ണറവിള
ആളികത്തുന്ന വിശപ്പിന് മുന്നിൽ അന്നമായ് കണ്ണറവിള

അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: കണ്ണറവിള പരിശുദ്ധാത്മ ദൈവാലയത്തിലെ എൽ.സി.വൈ.എം. യൂണിറ്റാണ് പൊതിച്ചോറിന്റെ രൂപത്തിൽ വിശക്കുന്നവരുടെ മുന്നിൽ അന്നമായി എത്തിയത്. എല്ലാ മാസത്തിലും രണ്ടാമത്തെ ഞായറാഴ്ച ആണ് പൊതിച്ചോറു വിതരണം നടത്തിവരുന്നത്.
വെൺപകൽ ഗവ. ആശുപത്രി, നെയ്യാറ്റിൻകര ഗവ. ആശുപത്രി എന്നിവിടങ്ങളിലായി ഇരുന്നൂറോളം പൊതിച്ചോറുകള് നല്കിവരുന്നു. ഇത് മുടക്കമില്ലാതെ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ഒന്നുകൊണ്ടു മാത്രമാണെന്ന് അവർ വിശ്വസിക്കുന്നു.
എൽ.സി.വൈ.എം. പ്രസിഡന്റ് അഖിലിന്റെ നേതൃത്വത്തിൽ ഇടവകയിലെ ഓരോ ബി.സി.സി യൂണിറ്റിലും ഉൾപ്പെട്ട യുവജനങ്ങൾ, ഇടവക അംഗങ്ങളുടെ ഭവനങ്ങളിൽ പോയിപൊതിച്ചോറുകൾ ശേഖരിക്കുന്നു. രണ്ടു വർഷത്തിലേറെയായി തുടർന്നുകൊണ്ടിരിക്കുന്നതാണ് ഈ സേവനം. ഇടവക വികാരി ഫാ. ബിനു.റ്റി. യുടെ പൂർണ്ണ പിന്തുണയും സഹകരണവും ഏറെ പ്രചോദനമാണെന്ന് യുവജനങ്ങൾ പറയുന്നു.