
ജോസ് മാർട്ടിൻ
ആലപ്പുഴ: യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ രൂപതാതല യുവജന ദിനഘോഷം ചേന്നവേലി പെരുന്നേർമംഗലം സെന്റ്. ആന്റണിസ് പള്ളിയിൽ സമുചിതമായി ആഘോഷിച്ചു. യുവജന ദിനാഘോഷ ദിവ്യബലിക്ക് കെ.സി.വൈ എം. രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന യുവജനദിനഘോഷ പാരിപടിക്കൾക്ക് ഇടവക വികരി ഫാ. തോബിയസ് തെക്കേപാലക്കൽ പതാകയുയർത്തി ആരംഭം കുറിച്ചു.
തുടർന്ന് യൂണിറ്റ് പ്രസിഡന്റ് ശ്രീ. അലൻ സെബാസ്റ്റ്യൻന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം കെ.സി വൈ.എം. രൂപത പ്രസിഡന്റ് ശ്രീ. നിതിൻ ജോസഫ് കടവുങ്കൽ ഉത്ഘാടനം ചെയ്തു. പ്രസ്തുത വേദിയിൽ അംഗത്വ മസാചാരണം സിസ്റ്റർ ആനിമേറ്റർ സി. റീനാ തോമസ് അംഗത്വം നൽകി ഉത്ഘാടനം ചെയ്തു.
തുടർന്ന് നടന്ന സെമിനാറിന്
ഫാ. ജയന്ത് നേതൃത്വം നൽകി.
സാംസ്കാരിക സമ്മേളനത്തിൽ എൽ.സി.വൈ.എം. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ഇമ്മാനുവൽ എം. ജെ., യൂണിറ്റ് സിസ്റ്റർ ആനിമേറ്റർ സി. വിനീത, യൂണിറ്റ് സെക്രട്ടറി അമല ഔസേഫ്, ശ്രീ. സാം അലക്സ്, രൂപത വൈസ് പ്രസിഡന്റ് ശ്രീ. കെവിൻ ജൂഡ്, സെക്രട്ടറിമാരായ ശ്രീ. പോൾ ആന്റണി, കുമാരി സെറീന സേവ്യേർ, ശ്രീ. ടോം, ശ്രീ. അഡ്രിൻ ജോസഫ്, ശ്രീ. സുധീഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
