ആലപ്പുഴ രൂപതാ യുവജ്യോതി കെ.സി.വൈ.എം. 46-ാമത് അർദ്ധ വാർഷിക അസംബ്ലി ആരംഭിച്ചു
ആലപ്പുഴ രൂപതാ യുവജ്യോതി കെ.സി.വൈ.എം. 46-ാമത് അർദ്ധ വാർഷിക അസംബ്ലി ആരംഭിച്ചു
ജോസ് മാർട്ടിൻ
ആലപ്പുഴ: യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ രൂപതയുടെ 46-ാമത് അർദ്ധവാർഷിക സമ്മേളനം കാർമ്മസദൻ പാസ്റ്റർൽ സെന്ററിൽ ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ. ഫ്രാൻസീസ് നെറോണ അർദ്ധവാർഷിക സമ്മേളനം ഉത്ഘാടനം ചെയ്തു.
സമൂഹത്തിന്റെ ആവശ്യകതയും പ്രശ്നങ്ങളും കണ്ടറിഞ്ഞു ജനങ്ങളെ തൊട്ടറിഞ്ഞു പ്രവർത്തിക്കുന്നവരാകാണം യുവജനങ്ങൾ എന്ന് ഉദ്‌ഘാടന സന്ദേശത്തിൽ ശ്രീ. ഫ്രാൻസീസ് പറഞ്ഞു. ബൈബിൾ അപഗ്രഥനത്തിലൂടെയുള്ള വളർച്ച യുവാക്കളുടെ വികസനത്തിന് അടിത്തറ ഇടുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ആലപ്പുഴ രൂപതയിലെ 52 ഇടവകളിലെ കെ.സി.വൈ.എം. പ്രവർത്തകർ പങ്കെടുക്കുന്ന അർദ്ധ വാർഷിക സമ്മേളനത്തിൽ കഴിഞ്ഞ 6 മാസക്കാലത്തെ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തും.
ഉത്ഘാടന സമ്മേളനത്തിന് രൂപത പ്രസിഡന്റ് ശ്രീ.നിധിൻ ജോസഫ് കടവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ ആമുഖ പ്രഭാഷണവും കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടറി ശ്രീ. ലിജിൻ രാജു ശ്രാമ്പിക്കൽ, എൽ.സി.വൈ.എം. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ഇമ്മാനുവൽ ജെയിംസ് മണിയാപൊഴിയിൽ, സി.ആൻസി ജോൺ വാള്ളോപ്പള്ളിയിൽ, സെനറ്റ് അംഗം കുമാരി ജോമോൾ ജോൺകുട്ടി, കുമാരി സെറിൻ സേവ്യേർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശ്രീ. പോൾ ആന്റണി പുന്നയ്ക്കൽ സ്വാഗതവും കുമാരി മേരി അനില കൃതജ്ഞ അർപ്പിച്ചു.
52 ഇടവകളിൽ നിന്നായി 200 ഓളം യുവജനങ്ങൾ പങ്കെടുക്കുന്ന സമ്മേളനം ഞയറാഴ്ച 3 മണിയോടെ സമാപിക്കും.