Kerala

ആലപ്പുഴ രൂപതാ കൂദാശകൾക്കായുള്ള എപ്പിസ്‌ക്കോപ്പൽ വികാരി ഫാ.ഫെർണ്ണാണ്ടസ് കാക്കശ്ശേരിയിൽ നിര്യാതനായി

വെള്ളിയാഴ്ച 2.30 ന് ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ. ജെയിംസ് ആനാപറമ്പിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ സംസ്‌ക്കാര കർമ്മങ്ങൾ...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ കൂദാശകൾക്കായുള്ള എപ്പിസ്‌ക്കോപ്പൽ വികാരി ഫാ.ഫെർണ്ണാണ്ടസ് നിര്യാതനായി. ഇന്ന് (വ്യാഴാഴ്ച) വെളുപ്പിന് 4.00 മണിക്ക് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

അച്ചന്റെ ഭൗതികശരീരം ഇന്ന് ഉച്ചയോടുകൂടെ പള്ളിത്തോട്ടിലുള്ള വസതിയിൽ കൊണ്ടുവന്നു. നാളെ (11/11/2022) വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.00-ന് ഭവനത്തിൽവെച്ചുള്ള സംസ്‌ക്കാരകർമ്മങ്ങൾ ആരംഭിക്കും, തുടർന്ന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് ഇടവക പള്ളിയങ്കണത്തിൽ പൊതുദർശനത്തിനായ് വയ്ക്കുകയും, തുടർന്ന് 2.30 ന് ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ. ജെയിംസ് ആനാപറമ്പിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ സംസ്‌ക്കാര കർമ്മങ്ങൾ നടക്കുകയും ചെയ്യും.

ഫാ. ഫെർണ്ണാണ്ടസ് കാക്കശ്ശേരിയിൽ (1969 -2022) ആലപ്പുഴ പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ കാക്കശ്ശേരിയിൽ സെബാസ്റ്റ്യന്റെയും സിസിലിയുടെയും 7-ാം മത്തെ മകനായി 1969 ഓഗസ്റ്റ് 26 നായിരുന്നു ജനനം.

1996 ഏപ്രിൽ 13-ാം തിയതി വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന്, 1996-ൽ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ സഹവികാരിയായി. 1997 മുതൽ 1998 വരെ വെള്ളാപ്പള്ളി സെന്റ് ഫ്രാൻസിസ് അസ്സീസി ഇടവകയിൽ വികാരിയായി സേവനം ചെയ്തു. 1998 മുതൽ സെന്റ് ആന്റണീസ് ഓർഫണേജിന്റെ അസിസ്റ്റന്റ് ഡയറക്ടറായും, ക്യാറ്റിക്കിസത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചു.

2001-ൽ റോമിലെ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനായി പോയി. 2006 മുതൽ മായിത്തറ സേക്രട്ട് ഹാർട്ട് സെമിനാരിയിൽ റെക്ടറായി ചുമതലയേറ്റു.
2006-ൽ ഫാമിലി അപ്പസ്‌തോലേറ്റിന്റെ ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം, 2010 മുതൽ 2015 വരെ ആലപ്പുഴ രൂപതയുടെ ചാൻസിലറായി സേവനം അനുഷ്ഠിച്ചു.
2015-ൽ രൂപതാ പ്രൊക്യുറേറ്ററായും ലിയോത്തേർട്ടീന്ത് ഇഗ്ലീഷ് മീഡിയം സ്‌കൂൾ മാനേജറായും പ്രവർത്തിച്ചു. 2016 മുതൽ 2019 വരെ ആപ്പുഴരൂപതയുടെ എപ്പിസ്‌കോപ്പൽ വികാരിയായി സേവനം ചെയ്തു.
2020 മുതൽ സീവ്യൂവാർഡ് സെന്റ് സെബാസ്റ്റ്യൻ‌സ് എൽ.പി. സ്‌കൂളിന്റെ ലോക്കൽ മാനേജറായും സാന്ത്വൻ സെപ്ഷ്യൽ സ്‌കൂൾ ഡയറക്ടറായും രൂപത പ്രോജക്ട് കോർഡിനേറ്ററായും കൂദാശകൾക്കായുള്ള എപ്പിസ്‌ക്കോപ്പൽ വികാരിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
1996 മുതൽ 2022 വരെയുള്ള 26 വർഷക്കാലം പൗരോഹിത്യശുശ്രൂഷ പൂർത്തിയാക്കി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker