Kerala

ആലപ്പുഴ രൂപതയുടെ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ആർച്ച് ബിഷപ്പ് ഡോ.തോമസ് നെറ്റോ ഉദ്ഘാടനം ചെയ്തു

ജനപങ്കാളിത്തത്തിലൂന്നിയ വികസനമായിരിക്കണം പ്ലാറ്റിനം ജൂബിലിയിലേക്ക് കടക്കുന്ന അടുത്ത 5 വർഷം ആലപ്പുഴ രൂപത ഏറ്റെടുക്കേണ്ടത്...

ജോസ് മാർട്ടിൻ

ആലപ്പുഴ: മൗണ്ട് കാർമൽ കത്തീഡ്രൽ പാരിഷ് ഹാളിൽ നടന്ന ആലപ്പുഴ രൂപതയുടെ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനം തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് നെറ്റോ ഉദ്ഘാടനംചെയ്തു. ജനപങ്കാളിത്തത്തിലൂന്നിയ വികസനമായിരിക്കണം പ്ലാറ്റിനം ജൂബിലിയിലേക്ക് കടക്കുന്ന അടുത്ത 5 വർഷം ആലപ്പുഴ രൂപത ഏറ്റെടുക്കേണ്ടതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിഴിഞ്ഞം സമരം വിജയം നേടും വരെയും മുന്നോട്ടു പോകുമെന്നും, അർഹതപ്പെട്ട നീതി കിട്ടാൻ കോടതിയെ സമീപിക്കുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ തൊടുപുഴ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് നിക്സൺ എം.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സപ്തതി സ്മാരക ഭവനങ്ങളുടെ താക്കോൽ ദാനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കലും ഉണ്ടായിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker