ആലപ്പുഴ രൂപതയിൽ പെന്തക്കൊസ്താ തിരുനാളും കരിസ്മാറ്റിക് ദിനാചരണവും
നവീകരണത്തിന്റെ ചൈതന്യമായ ആത്മീയ ശക്തി മനുഷ്യനെ രക്ഷയിലേക്ക് നയിക്കുന്നു
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയിൽ പെന്തക്കൊസ്താ തിരുനാളും കരിസ്മാറ്റിക് ദിനാചരണവും സംഘടിപ്പിച്ചു. തുമ്പോളി മാതാ സീനിയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ ജൂൺ 9 ഞായറാഴ്ച്ച കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മീഷൻ ആലപ്പുഴ സോണൽ സേവന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പെന്തക്കുസ്ത തിരുനാളും കരിസ്മാറ്റിക് ദിനാഘോഷവും ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ ഉദ്ഘാടനം ചെയ്തു.
രാവിലെ 9 മണിക്ക് തന്നെ ആരംഭിച്ച പരിപാടിയിൽ ധാരാളം വിശ്വാസികൾ പങ്കെടുത്തു. നവീകരണത്തിന്റെ ചൈതന്യമായ ആത്മീയ ശക്തി മനുഷ്യനെ രക്ഷയിലേക്ക് നയിക്കുന്നുവെന്ന് ബിഷപ്പ് പറഞ്ഞു.
ഏകദിന ബൈബിൾ കൺവെൻഷന് മക്യാട് ബനഡിക്ടൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.രാജീവ് പാല്ല്യത്തറ നേതൃത്വം നൽകി. ആനിമേറ്റർ ഫാ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ആനി സ്കറിയ, ഇടുക്കി തങ്കച്ചൻ, ഡോ.പി.എൽ.തോമസ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ഉമ്മച്ചൻ പി.ചക്കുപുരയ്ക്കൽ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു.
തുടർന്ന്, ഫാ.എഡ്വേർഡ് പുത്തൻപുരയ്ക്കൽ, ഫാ.വർഗ്ഗീസ് മാളിയേക്കൽ, ഫാ.തോമസ്കുട്ടി താന്നിയത്ത്, ഫാ.ബേർളി വേലിയകം എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.