ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിലെ നവീകരിച്ച സിമിത്തേരി വെഞ്ചരിച്ചു
ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിലെ നവീകരിച്ച സിമിത്തേരി വെഞ്ചരിച്ചു
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നവീകരിച്ച സിമിത്തേരി ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ വെഞ്ചരിച്ചു. കർമ്മലമാതാവിന്റെ തിരുനാൾദിനമായ ഇന്നലെ വൈകുന്നേരം 5.30-നായിരുന്നു തിരുകർമ്മങ്ങൾ.
അതോടൊപ്പം, നവീകരിച്ച സിമിത്തേരിയിൽ പ്രത്യാശയുടെയും ആത്മീയതയുടെയും വെളിച്ചംവീശുന്ന തിരുസ്വരൂപങ്ങളും ആശീർവദിക്കുകയുണ്ടായി. യേശു നാഥൻ ഉത്ഥാന ശേഷം പ്രത്യക്ഷപ്പെട്ട 14 സ്ഥലങ്ങളുടെ ചിത്രീകരണവും, ദൈവദാസൻ മോൺ. റെയ്നോൾഡ് പുരയ്ക്കൽ, ധന്യയായ സിസ്റ്റർ ഫെർണ്ണാണ്ടറിവാ, ദൈവദാസൻ ഫാ. സെബാസ്റ്റുൻ LC എന്നിവരുടെ അർത്ഥകായ പ്രതിമകളും, ഏവരെയും ഒരുനിമിഷം മൗനമായി ധ്യാനിപ്പിക്കുന്ന പിയാത്ത ശില്പവുമാണ് അഭിവന്ദ്യ ബിഷപ്പ് ആശീർവദിച്ച് ജനത്തിന് നൽകിയത്.
സഹായമെത്രാൻ ഡോ. ജെയിംസ് ആനാപമ്പിൽ അഭിവന്ദ്യ പിതാവിനോടൊപ്പം മുഴുനീള ആശീർവാദ കർമ്മങ്ങളിൽ സന്നിഹിതനായിരുന്നു.
അതുപോലെ തന്നെ, വികാരി. സ്റ്റാൻലി പുളിമുട്ട്പറമ്പിൽ,
അസിസ്റ്റന്റ് വികാരി. ഫാ. ഗ്ലെൻ ഫേബർ, മറ്റു വൈദികർ, ഇടവക ജനങ്ങൾ, മറ്റനവധി വിശ്വാസികളും മഴയായിരുന്നിട്ടും തിരുകർമ്മങ്ങളിൽ പങ്കെടുത്തു.