ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി
മൂന്ന് റീത്തുകളിൽ നിന്നുമായി ആയിരത്തിൽപ്പരം വിശ്വാസികൾ പങ്കെടുത്തു...
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ വഴിക്ക് ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ പ്രാരംഭ സന്ദേശവും മലങ്കര മാവേലിക്കര ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് വചന സന്ദേശവും നൽകി.
ആലപ്പുഴ മാർ സ്ലിബാ ഫറോനാ പള്ളിയിൽ നിന്നാരംഭിച്ച് ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ സമാപിച്ച കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ.ജോസഫ് പെരുംന്തോട്ടം സമാപന സന്ദേശം നൽകി.
മര കുരിശുകളും കൈയിലേന്തി മൂന്ന് റീത്തുകളിൽ നിന്നുമായി പങ്കെടുത്ത ആയിരത്തിൽപ്പരം വിശ്വാസികൾക്കൊപ്പം കുരിശിന്റെ വഴിയിൽ ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ, മാർ സ്ലിബാ ഫറോനാ പള്ളി വികാരി ഫാ.സിറിയക് കോട്ടയിൽ, കത്തീഡ്രൽ പള്ളി വികാരി ഫാ.ഫ്രാൻസിസ് കൊടിയനാട്, ഫാ. രഞ്ജിത്ത് മടത്തിൽ പറമ്പിൽ (മലങ്കര) തുടങ്ങിയവരും വിവിധ സന്യസ്ഥ സമൂഹങ്ങളും പങ്കെടുത്തു.