ജോസ് മാർട്ടിൻ
ആലപ്പുഴ: കുട്ടനാട്ടിലെ പൂർമായും ഒറ്റപ്പെട്ട കൈനകരി, പുളീംകുന്നു, ചമ്പക്കുളം, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ബോട്ട് മാർഗംഉള്ള രക്ഷാ പ്രവർത്തനം തുടരുന്നു. കുട്ടികളും കിടപ്പുണ്ട് രോഗികളും അടക്കം മത്സ്യതൊഴിലാളികൾ രക്ഷിച്ച് ഏതാണ്ട് 10000 ഓളം പേരെ ആലപ്പുഴ ബസ്സ്റ്റാൻഡിൽ എത്തിച്ചു.
രക്ഷാ പ്രവർത്തനം തുടരുന്നു. വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് സജീകരിച്ചിട്ടുണ്ട്. അവസ്ഥ അതീവ ഗുരുതരം. കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. ഭക്ഷണം, വസ്ത്രം എന്നിവ പരിമിതം.
ഇനിയും ആയിരങ്ങൾ കുട്ടനാട്ടിൽ കുടുങ്ങി കിടപ്പുണ്ട്.
ടിപ്പർ ലോറികളിൽ എത്തിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും ആലപ്പുഴ പഴവങ്ങാടി പള്ളിയുടെ മണി ഗോപുരത്തിൽ ഇറക്കിയ ശേഷം, അവിടെ നിന്നും കോവണി വഴി ഇറക്കുന്ന കാഴ്ച വളരെ ദയനീമാണ്.
രക്ഷാ പ്രവർത്തനങ്ങളി ഏർപെട്ടിരിക്കുന്ന മത്സ്യ തൊഴിലാളികൾക്ക് വള്ളങ്ങളിൽ നിറയ്ക്കാൻ ഉള്ള ഇന്ധനം കിട്ടുന്നില്ല എന്നത് രക്ഷാ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
ആലപ്പുഴയിലും പരിസര പ്രദേശത്ത് ഉള്ളവർ കഴിയുന്ന സഹായങ്ങൾ ക്യാമ്പ്കളിൽ എത്തിക്കാൻ അപേഷിക്കുന്നു.