ആറയൂർ വി. എലിസബത്ത് ദേവാലയത്തിലെ തിരുനാൾ മഹോൽസവത്തിന് കൊടിയേറി
ആറയൂർ വി. എലിസബത്ത് ദേവാലയത്തിലെ തിരുനാൾ മഹോൽസവത്തിന് കൊടിയേറി
ഷിജുലാൽ ആറയൂർ
പാറശാല: ആറയൂര്‍ വിശുദ്ധ എലിസബത്ത് ദേവാലയ തിരുനാളിന് കൊടിയേറ്റി 18-ന് സമാപിക്കും. കൊടിയേറ്റിന് നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നേതൃത്വം നല്‍കി. ഇടവക വികാരി ഫാ.ജോസഫ് അനിൽ, സഹവികാരി ഫാ. ജസ്റ്റിൻ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ പൊൻവിള വേളാങ്കണ്ണി മാതാ കുരിശടിയിൽ നിന്നാണ് പതാക പ്രദക്ഷിണമായി ദേവാലയത്തിലേക്ക് കൊണ്ടുവന്നത്.
തുടര്‍ന്ന് ബിഷപിന്‍റെ നേതൃത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടന്നു, ഇടവക വികാരി ഫാ.ജോസഫ് അനില്‍ സഹവികാരി ഫാ.ജസ്റ്റിന്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. 10 ദിവസത്തെ ഇടവക തിരുനാൾ ആഘോഷത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
തിരുനാളിനോടനുബന്ധിച്ച് രണ്ടാം ദിനമായ ശനി മുതൽ ആറാം ദിനമായ ബുധൻ വരെ നടക്കുന്ന കപ്യൂച്ച്യന്‍ മിഷൻ ധ്യാനത്തിന് ഫാ.ബോണി വര്‍ഗ്ഗീസ് നേതൃത്വം നല്‍കും.
തിരുനാള്‍ ദിനങ്ങളില്‍ മോണ്‍. വി.പി. ജോസ്, ഫാ.ബിനു ടി, ഫാ.അലക്സ് സൈമണ്‍, ഫാ.വല്‍സലന്‍ ജോസ്, ഫാ.എ.ജി.ജോര്‍ജ്ജ്, ഫാ.ഇഗ്നേഷ്യസ്, ഫാ.അല്‍ഫോണ്‍സ് ലിഗോറി, ഫാ.റോബിൻ സി. പീറ്റര്‍, ഫാ.രാഹുല്‍ ബി. ആന്‍റോ, ഫാ.ബനഡിക്ട് ഡി. ഡേവിഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 17-ന് വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണവും ഉണ്ടായിരിക്കും.
തിരുനാള്‍ സമാപന ദിനമായ 18-ന് നടക്കുന്ന ആഘോഷമായ സമൂഹ ദിവ്യബലിക്ക് രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും, ഫാ.മാത്യു പനക്കല്‍ വചന സന്ദേശം നല്‍കും. തുടർന്ന്, ദിവുകാരുണ്യ പ്രദക്ഷിണവും ക്രമീകരിച്ചിട്ടുണ്ട്.
തിരുനാള്‍ സമാപന ദിവസം തിരുവനന്തപുരം ശ്രീരംഗകലയുടെ ബൈബിൾ നാടകം ‘ഇയ്യോബിന്റെ പുസ്തക’വും, മറ്റ് ദിവസങ്ങളിൽൽ വിവിധ സംഘടനകളുടെ വാർഷികവും കലാപരിപാടിയും ക്രമീകരിച്ചിട്ടുണ്ട്.