ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ കൊച്ചിയിലെത്തി
ഇന്ത്യയിലേക്കുളള യാത്രക്ക് മുമ്പ് ഫ്രാന്‍സിസ്പാപ്പയെ നേരില്‍ കണ്ട് അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.
അനില്‍ ജോസഫ്
കൊച്ചി :സീറോമലബാര്‍ സഭയില്‍ തന്‍റെ രണ്ടാം ദൗത്യത്തിനായി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ കൊച്ചിയിലെത്തി . രാവിലെ വിമാനതാവളത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ സ്വീകരിച്ചു.
കഴിഞ്ഞ ദിവസം ബിഷപ്പ് ബോസ്കോ പുത്തൂര്‍ സെന്‍റ് മേരീസ് ബസലിക്കയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കുര്‍ബാനവിഷയത്തില്‍ ഫ്രാന്‍സിസ്പ്പാപ്പയുടെ വാക്കുകളാണ് എറണാകുളം അങ്കമാലി അതിരൂപത ഇനി പിന്‍തുടരേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുര്‍ബാന തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചെറിയനോമ്പ്കാലത്ത് വീണ്ടും സഭക്കുളളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതെ രമ്യമായി പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ടാകുന്നതിന് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ ശ്രമിക്കുന്നതെന്നത് വ്യക്തമാണ്.
വീഡിയോ വാര്‍ത്ത കാണാം
ഇന്ത്യയിലേക്കുളള യാത്രക്ക് മുമ്പ് ഫ്രാന്‍സിസ്പാപ്പയെ നേരില്‍ കണ്ട് അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ തവണ ബസലിക്കയിലേക്കെത്തിയ ആര്‍ച്ച് ബിഷപ്പിനെ കായികമായി വരെ ആക്രമിക്കാനുളള ശ്രമം നടന്നിരുന്നു. സീറോ മലബാര്‍ സഭയില്‍ സമാധാനം പുലരണമെന്ന പ്രത്യശയോടെ നിലവിലെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററെ ഉള്‍പ്പെടെമാറ്റിയാണ് സഭ പുതിയ നീക്കം നടത്തുന്നത്.
എന്നാല്‍ പാപ്പയുടെ സന്ദേശം വന്നിട്ടും അങ്കമായി അതിരൂപതയിലെ വൈദികരും വിശ്വാസികളും തുടരുന്ന നിസഹകരണം വീണ്ടും ഒരു പൊട്ടിത്തെറിക്ക് കാരണമാകാനുളള സാധ്യതയാണ് കണക്കാക്കുന്നത്