Public Opinion

ആരാണ് മെത്രാൻ… മെത്രാൻ തന്റെ ഉത്തരവാദിത്വം മറന്ന് പ്രവർത്തിക്കാമോ?

വളരെ മ്ലേച്ഛമായ പ്രവർത്തിയായി പോയി അങ്ങയുടെ പരസ്യ വീഡിയോ...

ജോസ് മാർട്ടിൻ

ആരാണ് മെത്രാൻ? ഒറ്റവാക്കിൽ പറഞ്ഞാൽ: അപ്പോസ്തലന്മാരുടെ കൈവെയ്പ്പും പ്രാർത്ഥനയുംവഴി ലഭിച്ച അപ്പോസ്തോലിക പാരമ്പര്യം നിലനിർത്തേണ്ടവനാണ് മെത്രാൻ.

അപ്പോസ്തലൻമാരുടെ കാലഘട്ടം മുതൽ തന്നെ, ആദിമസഭാ കൂട്ടായ്മയിൽ മെത്രാൻ സന്നിഹിതനാണെങ്കിൽ മെത്രാൻ മാത്രമാണ് സഭയെ പഠിപ്പിച്ചിരുന്നത്. ഇന്നും സ്ഥിതിഗതി വ്യത്യസ്തമല്ല; സുവിശേഷത്തിലെ രക്ഷാകരമായ സത്യമാണ് പഠിപ്പിക്കേണ്ടത്, അല്ലാതെ തന്റെ വ്യക്തിപരമായ താൽപര്യങ്ങൾ അല്ല എന്ന് വ്യക്തം.

യേശുക്രിസ്തു തന്റെ പിതാവിനെ പിന്തുടർന്നത് പോലെ നിങ്ങൾ നിങ്ങളുടെ മെത്രാന്മാരെയും പിന്തുടരണം എന്നാണ് സഭ പഠിപ്പിക്കുന്നത്. അതിനാൽ തന്നെ മെത്രാന്റെ വാക്കുകൾ ശ്രവിക്കാനും പിൻതുടരാനും അജഗണങ്ങൾ ബാധ്യസ്ഥരാണ്. ”സഭാ ശ്രേഷ്ഠന്മാരുടെ കൈവെപ്പ് വഴി നിനക്കു നൽകപ്പെട്ട കൃപാവരത്തെ അവഗണിക്കരുത് ” (2 തിമോ. 1:6).

കാനോൻ നിയമം 378 § 1 മെത്രാൻ സ്ഥാനത്ത് എത്തുന്ന അർത്ഥിയുടെ ചില യോഗ്യതകൾ വിവരിക്കുന്നുണ്ട്: ഉറച്ച വിശ്വാസം, സൽസ്വഭാവം, വിജ്ഞാനം, വിവേകം, മാനുഷിക ഗുണങ്ങൾ എന്നിവയിൽ മുൻപന്തിയിൽ നിൽക്കുന്നവനും താൻ നിറവേറ്റേണ്ട ദൗത്യത്തിന് പ്രാപ്തനാകുന്ന മാറ്റുകഴിവുകളുള്ളവനും, സൽപ്പേരുള്ളവനും ഒക്കെ ആയിരിക്കണം.

കാനോൻ നിയമം 386 § 1 ഉം 2 ഉം വിവരിക്കുന്നുണ്ട് ഒരു മെത്രാന്റെ ഉത്തരവാദിത്വം: വിശ്വസിക്കേണ്ടതും സാന്മാർഗികകാര്യങ്ങളിൽ ഉപയോഗിക്കേണ്ടതുമായ വിശ്വാസസത്യങ്ങൾ താൻ തന്നെ, പതിവായി പ്രസംഗിച്ച് വിശ്വാസികളുടെ മുമ്പിൽ അവതരിപ്പിക്കാനും വിശദീകരിക്കാനും രൂപത മെത്രാൻ കടപ്പെട്ടിരിക്കുന്നു. മുഴുവൻ ക്രിസ്തീയപഠനങ്ങളും എല്ലാവർക്കും പകർന്നുകൊടുക്കത്തക്കവിധം ദൈവവചന ശുശ്രൂഷ സംബന്ധിച്ച, പ്രത്യേകിച്ച് ദിവ്യബലിയിലെ പ്രസംഗത്തെയും വിശ്വാസപരിശീലനത്തെയും സംബന്ധിച്ച നിർദ്ദേശങ്ങൾ നിഷ്‌ഠയോടെ പാലിക്കപ്പെടാൻ അദ്ദേഹം ശ്രദ്ധിക്കേണ്ടതാണ്. ഏറ്റവും ഉചിതമായ ഏതു മാർഗ്ഗം ഉപയോഗിച്ചും വിശ്വസിക്കേണ്ട വിശ്വാസസത്യങ്ങളുടെ സമഗ്രതയും ഏകതയും അദ്ദേഹം ദൃഢമായി കാത്തുസൂക്ഷിക്കേണ്ടതാണ്.

ചുരുക്കത്തിൽ സഭ അത്രഏറെ പ്രാധാന്യം നൽകുന്നുണ്ട് മെത്രാന്റെ വാക്കുകൾക്ക്, എന്തുമാത്രം പ്രാധാന്യം നല്കപ്പെടുന്നതാണ് മെത്രാന്റെ വാക്കുകൾക്ക് എന്ന് സാരം. നിർഭാഗ്യമെന്ന് പറയട്ടെ ഒരു കത്തോലിക്കാ മെത്രാൻ തന്റെ അജഗണങ്ങളോട് ‘യേശുക്രിസ്തുവിനെ ദൈവപുത്രനായി അംഗീകരിക്കാത്ത, യേശുവിന്റെ കുരിശുമരണം എന്ന സത്യം അംഗീകരിക്കാത്ത ഒരു സമൂത്തിന്റെ അവർ പ്രവാചകൻ എന്ന് അവകാശപ്പെടുന്ന മുഹമ്മദിനെ കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കാൻ തന്റെ ആടുകളോട് ആവശ്യപ്പെടുന്നു’. മഹാകഷ്ടം! സഭ എന്താണെന്നും, സഭയുടെ പ്രബോധനങ്ങൾ എന്താണെന്നു അങ്ങേക്ക്‌ അറിവുള്ളതല്ലേ?

എല്ലാ ബഹുമാനത്തോടെ പറയട്ടെ: വളരെ മ്ലേച്ഛമായ പ്രവർത്തിയായി പോയി അങ്ങയുടെ പരസ്യ വീഡിയോ.

അങ്ങ് ബൈബിൾ പഠിച്ചിട്ടുണ്ടല്ലോ? ഇസ്രായേലിന് പുറത്ത് ഒരു പ്രവാചകൻ ഉണ്ടാകും എന്ന് ബൈബിൾ പറയുന്നുണ്ടോ?

വിശ്വാസികൾക്ക്‌ അവിടെ വന്നിട്ട് എന്ത്‌ പുതിയ അറിവ് ലഭിക്കുമെന്ന് അങ്ങേയ്ക്ക് വിശദീകരിക്കാമോ?

അങ്ങയുടെ മെത്രാസന പരിധിയിൽ നിന്നാണല്ലോ ഒരുമകൾ ലവ് ജിഹാദിന്റെ പേരിൽ ക്രൂരപീഡനത്തിന് ഇരയാത് എന്നത് അങ്ങ് മറന്നോ?

തെറ്റ് തിരുത്താൻ സമയമുണ്ട്… പ്രാർത്ഥിക്കുക… അങ്ങേക്ക്‌ വേണ്ടി വിശ്വാസ സമൂഹവും പ്രാർത്ഥിക്കാം…

Show More

One Comment

  1. 5 w’s and 1’h is very important in every news.. what , who, when, where, why, and how is to be mentioned for every news for the ethical and epistemological soundness of journalism.. ithu oru mathiri appan illatha erppadayippoyi.. better not to publish my comment..

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker