Diocese
ആധുനിക വിദ്യാഭ്യാസ രീതിയില്‍ തനതായ മാറ്റം അനിവാര്യം; ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍
ആധുനിക വിദ്യാഭ്യാസ രീതിയില്‍ തനതായ മാറ്റം അനിവാര്യം; ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍
അനിൽ ജോസഫ്
നെടുമങ്ങാട്: ആധുനിക വിദ്യാഭ്യാസ രീതിയില്‍ തനതായ മാറ്റം അനിവാര്യമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍. പ്രൈമറി വിദ്യാഭ്യാസം ദീര്‍ഘവീക്ഷണത്തോടെ അല്ലെങ്കിൽ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസം മോശമാവുമെന്നും ബിഷപ്പ് പറഞ്ഞു. മാണിക്യപുരം സെന്‍റ് വിന്‍സെന്‍റ് പളേളാട്ട്യന്‍ സ്കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
പളേളാട്ട്യന്‍ സഭ സെക്രട്ടറി സിസ്റ്റര്‍ സെലിന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ നെടുമങ്ങാട് റീജിയന്‍ കോ-ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജയന്തി, ഉഴമലക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എ.റഹീം, പഞ്ചായത്തംഗം ബീന, പിടിഎ പ്രസിഡന്റ് റോയി, മാനേജര്‍ സിസ്റ്റര്‍ റോഷിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.