ആത്‌മീയ-സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നെയ്യാറ്റിന്‍കര രൂപത മാതൃക; കര്‍ദിനാള്‍ മരിയ വോള്‍ക്കി
ആത്‌മീയ-സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നെയ്യാറ്റിന്‍കര രൂപത മാതൃക; കര്‍ദിനാള്‍ മരിയ വോള്‍ക്കി
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ആത്‌മീയ പ്രവര്‍ത്തനങ്ങളിലും അതിൽനിന്നും ഉൾക്കൊള്ളുന്ന പ്രേരണയാൽ സാമൂഹ്യ പ്രവർത്തനങ്ങളിലും നെയ്യാറ്റിന്‍കര രൂപത മാതൃകയാണെന്ന് കൊളോണ്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കി. ജർമ്മനിയിലെ കര്‍ദിനാളിന് നെയ്യാറ്റിന്‍കര രൂപത നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദേഹം.
പ്രേക്ഷിത പ്രവര്‍ത്തനത്തില്‍ മാതൃകയാവുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ രൂപതയില്‍ നടക്കുന്നുണ്ട്. ജര്‍മ്മനിയുടെ സാഹചര്യങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ അത്‌മിയ പ്രവര്‍ത്തനങ്ങളില്‍ തെക്കെ ഇന്ത്യയിലെ രൂപതകളുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കിക്കൊപ്പം കൊളോണ്‍ രൂപതയിലെ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരായ ഡോ. റുഡേള്‍ഫ് ബാഹര്‍, നദീന്‍ അമ്മന്‍ തുടങ്ങിയവരും ബിഷപ്‌സ് ഹൗസില്‍ എത്തിയിരുന്നു.
ബിഷപ്‌സ് ഹൗസിന് മുന്നില്‍ ബിഷപ് ഡോ. വിന്‍സെന്റ് സാമുവലും വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്‌തുദാസും കര്‍ദിനാളിനെ സ്വീകരിച്ചു. ചാന്‍സിലര്‍ ഡോ. ജോസ് റാഫേല്‍ എപ്പിസ്‌ക്കോപ്പല്‍ വികാരിമാരായ മോണ്‍. റൂഫസ് പയസ്‌ലിന്‍, മോൺ. വിന്‍സെന്റ് കെ. പീറ്റര്‍, ഡോ. ഗ്രിഗറി ആര്‍.ബി., കട്ടയ്‌ക്കോട് ഫൊറോന വികാരി ഫാ. റോബര്‍ട്ട് വിന്‍സെന്റ്, കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് അഡ്വ. ഡി.രാജു, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍, വൈസ് പ്രസിഡന്റ് അഗസ്റ്റിന്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ബിഷപ്‌സ് ഹൗസ് ചാപ്പലില്‍ നടന്ന പ്രാർത്ഥനക്ക് കര്‍ദിനാള്‍ നേതൃത്വം നല്‍കി.