Kerala

ആഘോഷങ്ങള്‍ക്ക്‌ അര്‍ത്ഥമുണ്ടാകണമെങ്കില്‍ പാവങ്ങളോട്‌ പക്ഷം ചേരണം ; ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍

ആഘോഷങ്ങള്‍ക്ക്‌ അര്‍ത്ഥമുണ്ടാകണമെങ്കില്‍ പാവങ്ങളോട്‌ പക്ഷം ചേരണം ; ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍

കൊ​ല്ലം:​പാ​വ​ങ്ങ​ളോ​ട് ക​രു​ണ കാ​ണി​ക്ക​ണ​മെ​ന്നും ക​ട​ങ്ങ​ൾ ഇ​ള​വ് ചെ​യ്ത് ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ബൈ​ബി​ൾ ന​മ്മോ​ട് പ​റ​യു​ന്ന​തെ​ന്നും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​ർ​ഥ​മു​ണ്ടാ​കു​ന്ന​ത് പാ​വ​ങ്ങ​ളോ​ട് പ​ക്ഷം ചേ​രുമ്പോഴാ​ണെ​ന്നും കൊ​ല്ലം ബി​ഷ​പ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ.​നാ​മ​ഹേ​തുക തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബി​ഷ​പ് ഹൗ​സി​ൽ ജ​ന​ങ്ങ​ളോ​ട് സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. സ​ഭ പാ​വ​ങ്ങ​ളോ​ട് ക​രു​ണ​കാ​ണി​ക്കു​ന്ന​ത് വ​ള​രെ ര​ഹ​സ്യ​മാ​യി​ട്ടാ​ണ്. സ​ഹാ​യ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി ന​ൽ​ക​ണ​മെ​ന്നാ​ണ് ദൈ​വ​വ​ച​നം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ​മ്പ​ത്തി​ന്‍റെ ദ​ശാം​ശം എ​ങ്കി​ലും ദാ​ന​മാ​യി ന​ൽ​ക​ണ​മെ​ന്നും സ​ഭ പ​ഠി​പ്പി​ക്കു​ന്നു.

വി​ദ്യാ​ഭ്യാ​സ – ആ​തു​ര ശു​ശ്രൂ​ഷാ​രം​ഗ​ങ്ങ​ളി​ൽ സ​ഭ സേ​വ​ന​ത്തി​നു​വേ​ണ്ടി​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ആ​ധു​നി​ക ലോ​ക​ത്തി​ൽ സേ​വ​ന​രം​ഗ​ങ്ങ​ൾ വ​ള​രെ വെ​ല്ലു​വി​ളി നേ​രി​ടു​ന്നു. നാം ​ഏ​ത് വെ​ല്ലു​വി​ളി​യേ​യും നേ​രി​ട്ട് ശ​രി​യാ​യ മാ​ർ​ഗ​ത്തി​ലൂ​ടെ ശ​രി​യാ​യ ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം.
അ​ങ്ങേ​യ​റ്റം ആ​വ​ശ്യ സ്ഥി​തി​യി​ലാ​യി​രി​ക്കു​ന്ന​വ​ന് അ​പ​ര​ന്‍റെ സ്വ​ത്തി​ൽ നി​ന്നും അ​വ​ന് ആ​വ​ശ്യ​മു​ള്ള​ത് എ​ടു​ക്കു​വാ​ൻ അ​വ​കാ​ശ​മു​ണ്ട് എ​ന്ന ഏ​റ്റ​വും വി​പ്ല​വ​ക​ര​മാ​യ സ​ന്ദേ​ശ​മാ​ണ് ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ൺ​സി​ലി​ലൂ​ടെ സ​ഭ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​തെ​ന്നും എ​ല്ലാ സ​മ്പത്തും സ​മൂ​ഹ​ത്തി​നാ​യി പ​ങ്കു​വ​യ്ക്കു​ന്ന ആ​ദി​മ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ മാ​തൃ​ക പി​ന്തു​ട​രു​ക​യാ​ണ് ന​മ്മു​ടെ ല​ക്ഷ്യ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

കെ​എ​ൽ​സി​എ കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ഷ​പ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ന്‍റെ നാ​മ​ഹേ​തു തി​രു​നാ​ളി​നോ​ടു​ള്ള അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ കെ​എ​ൽ​സി​എ രൂ​പ​താ ഡ​യ​റ​ക്ട ർ ​ഫാ. കെ. ​ബി. സ​ഫ​റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജീ​വ് പ​രി​ശ​വി​ള, ഇ. ​എ​മേ​ഴ്സ​ൺ, അ​നി​ൽ ജോ​ൺ, ജോ​യി പെ​രു​ന്പു​ഴ, ജെ​യി​ൻ ആ​ൻ​സി​ൽ, ജോ​ൺ​സ​ൺ നാ​ന്തി​രി​ക്ക​ൽ, പ്ര​ഫ. തോ​മ​സ് ആ​ന്‍റ​ണി, മാ​ർ​ഗ്ര​റ്റ് നെ​ൽ​സ​ൺ, ജാ​ക്സ​ൺ നീ​ണ്ട​ക​ര, ബി​ൻ​സി പോ​ർ​ട്ടു​കൊ​ല്ലം, സു​നി​ൽ ജോ​സ്, ക്ലീ​റ്റ​സ് പ​ട്ട​ക​ട​വ്, സ്റ്റാ​ലി​ൻ രാ​ജ​ഗി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രൂ​പ​ത​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ത​ര സം​ഘ​ട​ന​ക​ൾ, വൈ​ദിക​ർ, സ​ന്യാ​സി​നി​മാ​ർ, അ​ൽ​മാ​യ​ർ, ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ്യ​ക്തി​ത്വ​ങ്ങ​ൾ എ​ന്നി​വ​ർ ബി​ഷ​പി​നെ അ​നു​മോ​ദി​ച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker