Vatican

ആഗോള കത്തോലിക്കാ സഭയില്‍ നോമ്പ്കാലത്തിന് തുടക്കം

ആവന്‍റെയ്ന്‍ കുന്നില്‍ പാപ്പ ദിവ്യബലി അര്‍പ്പിച്ചു

അനില്‍ ജോസഫ്

റോം : ആഗോള കത്തോലിക്കാ സഭയില്‍ നോമ്പ് കാലത്തിന് തുടക്കമായി. ഇന്നലെ ഫ്രാന്‍സിസ് പാപ്പ റോമിലെ ആവന്‍റെയ്ന്‍ കുന്നില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് 40 ദിവസം നീണ്ട് നില്‍ക്കുന്ന തപസുകാലത്തിലേക്ക് ആഗോള കത്തോലിക്കാ സമൂഹം കടന്നത്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷംമാണ് റോമിലെ അവന്‍റൈന്‍ കുന്ന് പാപ്പയുടെ വിഭുതി തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് വേദിയാകുന്നത്. വത്തിക്കാനില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് അവന്‍റൈന്‍ കുന്ന്. അവിടെ തന്നെ ബെനഡിക്ടൈന്‍ ആശ്രമത്തിന്‍റെ ഭാഗമായ സെന്‍റ് ആന്‍സെലം ദൈവാലയം, സാന്‍ സബീന ബസിലിക്ക എന്നിവിടങ്ങളിലായാണ് പാപ്പമാര്‍ പതിവായി വിഭൂതി ശുശ്രൂഷ നയിക്കുന്നത്.

ഇന്നലെ വത്തിക്കാന്‍ സമയം 4.30 നാണ് തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. അപ്പോസ്തലിക് പെനിസ്റ്റന്‍ഷറിയുടെ തലവന്‍ കര്‍ദിനാള്‍ മൗറോ പിയാസെന്‍സയാണ് പ്രദക്ഷിണത്തിനും ദിവ്യബലിക്കും നേതൃത്വം നല്‍കിയത്. അനാരോഗ്യം മൂലം പാപ്പ പ്രദക്ഷിണത്തില്‍ പങ്കെടുത്തില്ല. നമ്മെക്കുറിച്ചുള്ള സത്യത്തിലേക്കും ദൈവത്തിലേക്കും നമ്മുടെ സഹോദരങ്ങളിലേക്കും മടങ്ങാനുള്ള പ്രബോധനമാണ് ക്ഷാരം പൂശുന്നതെന്ന് പാപ്പ പറഞ്ഞു.
ദൈവത്തില്‍ ആശ്രയിക്കുമ്പോള്‍ ‘സ്വയം പര്യാപ്തരാണെന്ന ഭാവം ഉപേക്ഷിക്കണമെന്നും പാപ്പ വചന സന്ദേശത്തില്‍ പറഞ്ഞു.

വിശുദ്ധ സബീനയുടെ നാമധേയത്തിലുള്ള ബസിലിക്കയില്‍ വിഭൂതി തിരുനാളില്‍ പാപ്പ കാര്‍മികത്വം വഹിക്കുന്ന തിരുക്കര്‍മങ്ങള്‍ പാരമ്പര്യത്തിന്‍റെ ഭാഗമാണ്. ഇടക്കാലത്തുവെച്ച് നിന്നുപോയ ഈ പതിവ് 1960ല്‍ വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പ പുനസ്ഥാപിക്കുകയായിരുന്നു.

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker