Articles

ആഗമനകാലം ഭക്തിയുടെ നിറവില്‍…

ആഗമനകാലം ഭക്തിയുടെ നിറവില്‍...

ആഗമനകാലം ആദ്യവാരത്തിലെ ഞായറാഴ്ചയോടെ നാം പുതിയൊരു ആരാധനക്രമവത്സരം ആരംഭിച്ചിരിക്കുകയാണ്. ദൈവരാജ്യത്തിന്‍റെ നിറവിലേയ്ക്ക് ചരിത്രത്തില്‍ നമ്മെ നയിക്കുന്ന നല്ലിടയനായ ക്രിസ്തുവിന്‍റെ കൂടെയുള്ള ദൈവജനത്തിന്‍റെ ആത്മീയതീര്‍ത്ഥാടനമാണ് ആഗോളസഭയില്‍ ഈ ദിവസം ആരംഭിക്കുന്നത്.

ക്രിസ്തുമസിനു ഒരുക്കമായി അതിനു മുമ്പുള്ള നാലാഴ്ച ലോകമെമ്പാടുമുള്ള നിരവധി ക്രൈസ്തവ വിഭാഗങ്ങള്‍ ആഗമനകാലം അഥവാ “Advent” ആഘോഷിക്കുന്നു.

Advent എന്ന ഇംഗ്ലീഷ് പദം Adventdus എന്ന ലത്തീന്‍ പദത്തില്‍ നിന്നാണു ഉത്ഭവിച്ചത്. “ആഗമനം” അല്ലങ്കില്‍ “വരവ്” എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. ക്രിസ്തുമസിനു മുന്നോടിയായുള്ള ഈ കാലഘട്ടത്തില്‍ യേശുവിന്‍റെ വരവിനെയാണു ഇതു സൂചിപ്പിക്കുന്നു.

വിശുദ്ധ ജറോം ബെബളിന്‍റെ ലത്തീന്‍ പരിഭാഷയായ വുള്‍ഗാത്ത രചിക്കുമ്പോള്‍ പറൂസിയാ (parousia) എന്ന ഗ്രീക്കു വാക്കു വിവര്‍ത്തനം ചെയ്യാന്‍ Advent എന്ന വാക്കാണു ഉപയോഗിച്ചത്. “പറൂസിയ” എന്ന വാക്കു സമയത്തിന്‍റെ പൂര്‍ത്തിയിലുള്ള യേശുവിന്‍റെ രണ്ടാം വരവിനെയും സൂചിപ്പിക്കുന്നുണ്ട്.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഈ രണ്ടു അര്‍ത്ഥങ്ങളെയും സ്ഥിരീകരിച്ചു പഠിപ്പിക്കുന്നുണ്ട്.

“സഭ ഓരോ വര്‍ഷവും ആഗമന കാലത്തില്‍ ആരാധനക്രമം ആഘോഷിക്കുമ്പോള്‍, പുരാതന കാലം മുതലേ മിശിഹായെ പ്രതീക്ഷിച്ചിരിക്കുന്നതിനെയാണു സഭ വെളിപ്പെടുത്തുന്നത്. രക്ഷകന്‍റെ ആദ്യ വരവില്‍ ജനം സുദീര്‍ഘമായി ഒരുങ്ങിയതു പോലെ, വിശ്വാസികള്‍ അവന്‍റെ രണ്ടാമത്തെ ആഗമനത്തിനായി അവരുടെ ആദമ്യമായ ആഗ്രഹം നവീകരിക്കുന്നു.

യേശു ആഗമന കാലത്തു വീണ്ടും വരും എന്ന ഒരു പാരമ്പര്യം ആദിമ സഭയിലുണ്ടായിരുന്നു.

ആഗമനകാലം യേശുക്രിസ്തുവിന്‍റെ ജനത്തിനു വേണ്ടി ആത്മീയമായി ഒരുങ്ങുവാനുള്ള സമയമാണ്. ആഗമനകാലം ഒരു ആത്മീയ ആഘോഷത്തിന്‍റെ സമയമാണ്. പ്രാര്‍ത്ഥന, അനുതാപം, ഉപവാസം, പരസ്‌നേഹ പ്രവർത്തികൾ എന്നിവ വഴി മനുഷ്യനായി അവതരിച്ച യേശുക്രിസ്തുവിനു വീണ്ടും നാം സ്വാഗതമേകുമ്പോള്‍, സന്തോഷവും സമധാനവും പ്രത്യാശയും നമുക്കു കൈമുതലായി ലഭിക്കുന്നു.

ആഗമനകാലം പുതിയ ആരാധനക്രമ വത്സരത്തിന്‍റെ ആരംഭം

പാശ്ചാത്യ സഭയില്‍ ക്രിസ്തുമസ് ദിനത്തിനു മുമ്പ് നാലു ഞായറാഴ്ച മുമ്പാണു ആഗമനകാലം ആരംഭിക്കുന്നത്. ക്രിസ്തുമസ് രാവു ഞായറാഴ്ച വരുകയാണങ്കില്‍ അതു നാലാമത്തെ ആഗമന ഞായറാണ്. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍ ജൂലിയന്‍ കലണ്ടര്‍ ഉപയോഗിക്കുന്നതിനാല്‍ അതു നവംബര്‍ 15 – ന് ആരംഭിക്കുകയും അവ 40 ദിവസം നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. പൗരസ്ത്യ കത്തോലിക്കാ സഭകളിലും ഓര്‍ത്തഡോക്സ് സഭകളിലും ആഗമന കാലം ക്രിസ്തുമസിനൊരുക്കമായുള്ള നോമ്പുകാലമാണിത്.

ആഗമന കാലം ആഘോഷിക്കുന്ന ക്രൈസ്തവ സഭകള്‍

കത്തോലിക്കാ സഭാ, ഓര്‍ത്തഡോക്സ് സഭകള്‍, ആംഗ്ലിക്കന്‍ സഭ,
എപ്പിസ്കോപ്പാലിയന്‍ സഭകള്‍, ലൂതറന്‍ സഭ, മെത്തഡിസ്റ്റു സഭ,
പ്രെസ്ബിബിറ്റേരി യന്‍ സഭ, തുടങ്ങി ഇന്നു പല പ്രൊട്ടസ്റ്റു സഭകളും ഇവാഞ്ചെലിക്കല്‍ സഭകളും ആഗമന കാലത്തിന്‍റെ ആത്മീയ പ്രാധാന്യം മനസ്സിലാക്കി പല ആഗമനപരമ്പര്യങ്ങളും ആ സഭകളുടെ ആരാധനാക്രമങ്ങളില്‍ ഉള്‍പ്പെടുത്തുന്നു.

ആഗമന കാലത്തിന്‍റെ ഉത്ഭവം

കാത്തലിക്ക് എന്‍സൈക്ലോപീഡിയോ അനുസരിച്ച് എപ്പിഫനി അഥവാ ദനഹാ തിരുനാളിനൊരുക്കമായി നാലാം നൂറ്റാണ്ടു മുതലാണ് ആഗമന കാലം ആഘോഷിക്കാന്‍ തുടങ്ങിയത്. അല്ലാതെ ക്രിസ്തുമസിനൊരുക്കമായിരുന്നില്ല. ചില ക്രൈസ്തവസഭകള്‍ പൗരസ്ത്യ ദേശത്തു നിന്നു വന്ന ജ്ഞാനികള്‍ ക്രിസ്തുവിനെ സന്ദര്‍ശിച്ചതു എപ്പിഫനി തിരുനാളില്‍ ഓര്‍ക്കുമ്പോള്‍, മറ്റു ചില സഭകള്‍ ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനത്തെ അനുസ്മരിക്കുന്നു. അതിനാല്‍ ഈ സമയത്തു വിശ്വാസികളെ മാമ്മോദീസാ നല്‍കി സഭയില്‍ സ്വീകരിക്കുന്ന പതിവ് ചില സഭാ പാരമ്പര്യങ്ങളിലുണ്ട്.

ആറാം നൂറ്റാണ്ടില്‍ മഹാനായ ഗ്രിഗറി പാപ്പയുടെ കാലത്താണ് ആഗമന കാലം ക്രിസ്തുവിന്‍റെ ആഗമനവുമായി ബന്ധപ്പെടുത്തുന്ന പാരമ്പര്യം സഭയില്‍ ഉത്ഭവിച്ചത്. യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്‍റെ ജനനുമായിട്ടല്ല, ക്രിസ്തുവിന്‍റെ രണ്ടാം വരവുമായി ബന്ധിച്ചാണ് Advent ആഘോഷിച്ചു തുടങ്ങിയത്. മധ്യ നൂറ്റാണ്ടുകളിലേക്കു വന്നപ്പോള്‍ ക്രിസ്തുവിന്‍റെ ജനനവുമായും, സമയത്തിന്‍റെ പൂര്‍ണ്ണതയിലുള്ള ക്രിസ്തുവിന്‍റെ രണ്ടാം വരവുമായും, ആഗമനകാലത്തെ ബന്ധിപ്പിച്ചു.

ആഗമന കാലത്തു Advent റീത്തില്‍ തിരി കത്തിക്കുന്ന പാരമ്പര്യം പതിനാറാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ആരംഭിച്ചതാണ്. ഈ റീത്തില്‍ സാധാരണ നാലോ അഞ്ചോ തിരികളാണ് ഉള്ളത്. ആഗമന കാലത്തിലെ ഓരോ ഞായറാഴ്ചയും ഓരോ തിരി കത്തിക്കും

ആഗമന കാല നിറങ്ങള്‍

Advent മെഴുകുതിരികള്‍ക്കു മൂന്നു നിറങ്ങളാണുള്ളത്. purple (നീലലോഹിതം), pink (ഇളം ചുവപ്പ്), white (വെള്ള).
പര്‍പ്പിള്‍ നിറം അനുതാപത്തെയും രാജത്വത്തെയും സൂചിപ്പിക്കുമ്പോള്‍, പിങ്കു നിറം ആനന്ദത്തെയും സന്തോഷത്തെയും പ്രതിനിധീകരിക്കുന്നു. പരിശുദ്ധിയെയും പ്രകാശത്തെയും വെള്ള നിറം സൂചിപ്പിക്കുന്നു.

ഓരോ മെഴുകു തിരികള്‍ക്കു പ്രത്യേക പേരുണ്ട്, ഒന്നാമത്തെ പര്‍പ്പിള്‍ മെഴുകുതിരി പ്രവാചന മെഴുകുതിരി (purpile candlie) അല്ലങ്കില്‍ പ്രത്യാശയുടെ തിരി എന്നറിയപ്പെടുമ്പോള്‍. രണ്ടാമത്തെ പര്‍പ്പിള്‍ തിരി ബെദ്ലേഹം തിരി (bethlahem candile) അല്ലങ്കില്‍ ഒരുക്കത്തിന്‍റെ തിരി എന്താണ് അറിയപ്പെടുക. പിങ്കു നിറത്തിലുള്ള തിരി ആട്ടിടയന്മാരുടെ തിരി (sheperd candle)അഥവാ സന്തോഷത്തിന്‍റെ തിരി എന്നറിയപ്പെടും. നാലാമത്തെ പര്‍പ്പിള്‍ തിരി മാലാഖമാരുടെ തിരി (angel Candle) അല്ലെങ്കില്‍ സ്നേഹത്തിന്‍റെ തിരി എന്നനറിയപ്പെടുന്നു. അഞ്ചാമത്തെ വെള്ളത്തിരിയെ ക്രിസ്തുവിന്‍റെ തിരി എന്നാണ് വിളിക്കുക.

ചില സഭാ പാരമ്പര്യങ്ങളില്‍ ആല്‍ഫയും ഒമേഗയും advent പ്രതീകങ്ങളാണ്. ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്.(വെളിപാട് 1:8)

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker