അനുഗ്രഹ നിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ച് പതിനായിരങ്ങൾ
അനുഗ്രഹ നിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ച് പതിനായിരങ്ങൾ
സ്വന്തം ലേഖകൻ
കൊല്ലം: പുതിയ പദവിയിലൂടെ ഡോ. പോൾ ആന്റണി മുല്ലശേരി സ്വയം സമർപ്പിതനായിരിക്കുക
അദ്ദേഹത്തിൽനിന്ന് കുറേ കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്. വ്യക്തി ബന്ധങ്ങളിൽ തുറന്ന ആത്മാർഥതയാണ് അദ്ദേഹത്തിനുള്ളത്. സ്നേഹവും തികഞ്ഞ അവബോധവും ആത്മവിശ്വാസവും മറ്റുള്ളവരിൽനിന്നും പഠിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. ഒട്ടേറെ പ്രതീക്ഷകളോടെയാണ് വിശ്വാസികൾ കാത്തിരിക്കുന്നത്. നല്ല ഇടയൻ അജഗണത്തിന് വഴികാട്ടിയാണ്. നല്ല ഇടയനിൽ യേശു മാത്രമാണുള്ളത്. അജഗണത്തെകൂട്ടി യേശുവിനോടൊപ്പം സഞ്ചരിക്കണം. കൊല്ലം രൂപതയ്ക്ക് അതിന്റേതായ ചരിത്രവും പാരന്പര്യവുമുണ്ട്. വിശ്വാസത്തിലുള്ള സന്തോഷമാണ് ഈ പദവിക്ക് അദ്ദേഹം അർഹനാണോ എന്ന ചോദ്യത്തിനുള്ള മറുപടി. ദൈവത്തിന്റെ വിശ്വസ്ത ദാസനായി അദ്ദേഹം പുതിയ ദൗത്യം നിർവഹിക്കട്ടെയെന്ന് ആശംസിക്കുന്നതായും ഡോ.സൂസപാക്യം പറഞ്ഞു.
കൊല്ലം: വിശ്വാസികളുടെ ഉയർത്തിപ്പിടിച്ച കൈ എപ്പോഴും ഡോ.പോൾ ആന്റണി മുല്ലശേരിക്കൊപ്പം ഉണ്ടാകണമെന്ന് തൃശൂർ അതിരൂപതാ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മെത്രാഭിഷേക ചടങ്ങിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രം ഉറങ്ങുന്ന വലിയ പാരന്പര്യത്തിന്റെ നാടാണ് കൊല്ലം. കൊല്ലം രൂപതയെ ഇനിയും പടുത്തുയർത്താൻ വിശ്വാസികൾ അദ്ദേഹത്തിന്റെ കൂടെയുണ്ടാകണം. ഉത്തമനായ അജപാലകനാകാൻ ഡോ.പോൾ ആന്റണി മുല്ലശേരിക്ക് കഴിയുമെന്നും മാർ ആൻഡ്രൂസ് താഴത്ത് ആശംസിച്ചു.
കൊല്ലം: തന്റെ പുതിയ ദൗത്യം അമ്മയ്ക്ക് സമർപ്പിക്കുന്നുവെന്ന് കൊല്ലം രൂപതയുടെ പുതിയ മെത്രനായി അഭിഷിക്തനായ ഡോ.പോൾ ആന്റണി മുല്ലശേരി. ദൈവത്തിന്റെ വീഥിയിൽ സഞ്ചരിക്കണമെന്നായിരു