സ്വന്തം ലേഖകൻ
ബത്തേരി: അൽഫോൻസാ കോളജിൽ ബത്തേരി ഒയിസ്കാ ചാപ്റ്ററിന്റെ സാമ്പത്തിക സഹായത്തോടെ ഒൗഷധത്തോട്ടം ഒരുക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ ടി.എൽ. സാബുവും മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസും ചേർന്ന് നിർവഹിച്ചു.
നഗരസഭാധ്യക്ഷനും മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാധ്യക്ഷനും ചേർന്ന് ഒൗഷധച്ചെടി നട്ടു. പ്രകൃതിയോട് ചേർന്ന്, മായമില്ലാത്ത ഔഷധ ലക്ഷ്യത്തിലേക്കുള്ള മികച്ച കാൽവെയ്പ്പാണെന്ന് അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ പ്രഫ. എ.വി. തര്യത്, ഓയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ എക്സിക്യൂട്ടീവ് സെക്രട്ടറി പ്രഫ തോമസ് തേവര, ബത്തേരി ചാപ്റ്റർ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ, വൈസ് പ്രിൻസിപ്പൽ ഫാ. തോമസ് തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.