Diocese
അയിര പളളി വികാരിയുടെ ബൈക്ക് കത്തിച്ച സംഭവം ; വിശ്വാസികള്‍ ദേശീയ പാത ഉപരോധിച്ചു
അയിര പളളി വികാരിയുടെ ബൈക്ക് കത്തിച്ച സംഭവം ; വിശ്വാസികള്‍ ദേശീയ പാത ഉപരോധിച്ചു

പാറശാല: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ അയിര ഹോളിക്രോസ് ദേവാലയത്തിലെ വികാരി ഫാ.സി ജോയിയുടെ ബൈക്ക് കത്തിച്ച സാമൂഹ്യ വിരുദ്ധരെ പോലീസ് കണ്ടു പിടിക്കാത്തതില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ തിരുവനന്തപുരം നാഗര്‍കോവില്‍ ദേശീയപാത ഉപരോധിച്ചു. വൈകിട്ട് 3 മണിയോടെ അയിര പളളിയില്‍ നിന്ന് പ്രതിഷേധ പ്രകടനമായി എത്തിയ വിശ്വാസികള്‍ പാറശാല ജംഗ്‌ഷനില്‍ കുത്തിയിരുന്നതോടെ ദേശീയപാതയിലെ ഗതാഗതം സ്‌തംഭിച്ചു.
സംഭവ ദിവസം കാര്യക്ഷമമായി പ്രവര്‍ത്തിച്ച പോലീന്റെ മന്ദഗതിയിലുളള പോക്ക് ചൂണ്ടികാട്ടിയായിരുന്നു ഉപരോധം പാറശാല ഫൊറോന വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്റ് ഉപരോധം ഉദ്‌ഘാടനം ചെയ്യ്‌തു.തുടര്‍ന്ന് വൈകിട്ട് ഏറെ വൈകി ഉടന്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന പാറശാല സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബിനുവിന്റെ ഉറപ്പിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.