Vatican
		
	
	
അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡനു ഫ്രാന്‍സിസ് പാപ്പയുടെ ആശംസ
അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡനു ഫ്രാന്‍സിസ് പാപ്പയുടെ ആശംസ

സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്ത ജോബൈഡന് ഫ്രാന്‍സിസ് പാപ്പാ ആശംസ നേര്‍ന്നു. പുതിയ പദവി വിവേകപൂര്‍വം വിനിയോഗിക്കാനുള്ള കരുത്തും ഊര്‍ജ്ജവും സര്‍വ്വശക്തനായ ദൈവം നല്‍കട്ടെ എന്ന് പാപ്പ ആശംസിച്ചു.
അമേരിക്ക ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പ്രസിഡന്‍റ് ബൈഡന്‍റെ നേതൃത്വത്തില്‍ അമേരിക്കന്‍ ജനത മുന്നേറട്ടെ എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
കാപ്പിറ്റോള്‍ കലാപത്തെ പാപ്പാ ശക്തമായി നേരത്തേ അപലപിച്ചിരുന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
				


