Vatican

അഭിഷേകം ചെയ്യാന്‍ അഭിഷിക്തരായവർ വൈദീകർ; ഫ്രാൻസിസ് പാപ്പാ

ചില്ലിക്കാശ് കാണിക്കയര്‍പ്പിച്ച വിധവയുടേതു പോലുള്ള ഹൃദയത്തിനുടമകളും പാവപ്പെട്ടവരുമാകണം വൈദികർ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: അഭിഷേകം ചെയ്യാന്‍ അഭിഷിക്തരായവരാണ് വൈദീകരെന്ന് ഫ്രാൻസിസ് പാപ്പാ. പെസഹാവ്യാഴാഴ്ച രാവിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ റോം രൂപതയുടെ മെത്രാനും കൂടിയായ പാപ്പാ രൂപതയിലെ എല്ലാ വൈദികരുമൊത്ത് വിശുദ്ധ തൈലാശീര്‍വ്വാദ കർമ്മവും പൗരോഹിത്യ നവീകരണവും നടത്തവേയാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

യേശു മുന്‍ഗണന നൽകിയിരുന്നത് പാവപ്പെട്ടവർക്കും യുദ്ധത്തടവുകാർക്കും അടിച്ചമര്‍ത്തപ്പെട്ടവർക്കും ആയിരുന്നു. ഇങ്ങനെയുള്ളവരുടെ ഇടയിലുള്ള നമ്മുടെ പ്രവർത്തനങ്ങൾ തന്നെയാണ് നമ്മിലെ പരിശുദ്ധാത്മാഭിഷേകം പൂര്‍ത്തിയാക്കുകയും യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നതെന്ന് പാപ്പാ വൈദികരെ ഓര്‍മ്മിപ്പിച്ചു.

അതുകൊണ്ടുതന്നെ, ചില്ലിക്കാശ് കാണിക്കയര്‍പ്പിച്ച വിധവയുടേതു പോലുള്ള ഹൃദയത്തിനുടമകളും പാവപ്പെട്ടവരുമാകണം വൈദികരെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker