അഭയാർഥി ക്യാമ്പുകളിൽ പ്രത്യാശ പകർന്നുകൊണ്ട് നെയ്യാറ്റിൻകര രൂപതാ മെത്രാൻ
അഭയാർഥി ക്യാമ്പുകളിൽ പ്രത്യാശ പകർന്നുകൊണ്ട് നെയ്യാറ്റിൻകര രൂപതാ മെത്രാൻ
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ മെത്രാൻ നെയ്യാറ്റിൻകരയിലും പ്രദേശങ്ങളിലും ആരംഭിച്ച അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ച്, അവരെ ആശ്വസിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് അഭയാർഥി ക്യാമ്പുകൾ ആരംഭിച്ചത്.
വലിയവിള, ഓലത്താന്നി, വ്ലാത്തങ്കര എന്നിവിടങ്ങളിലെ അഭയാർഥി കേന്ദ്രങ്ങളാണ് ബിഷപ്പ് സന്ദർശിച്ചത്.
അതിരാവിലെ, ദിവ്യബലിയർപ്പണം കഴിഞ്ഞയുടൻ, തന്റെ രൂപതാ പരിധിയിൽ ദുരിതത്തിലാണ്ടവരെ നേരിൽ കണ്ട് ശക്തിപകരുവാനും, അവരിൽ പ്രത്യാശ കൈമോശം വരാതെ സൂക്ഷിക്കുവാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ യാത്ര.
ക്യാമ്പുകളിലായിരിക്കുന്നവരെ നേരിൽ കണ്ട്, അവരോട് സംസാരിക്കാൻ കഴിഞ്ഞതിലും, അവർക്ക് അല്പം സന്തോഷവും പ്രത്യാശയും നൽകുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. രൂപതാ എന്നനിലയിൽ, മതഭേതമില്ലാതെ എല്ലാവരെയും സഹായിക്കാൻ രൂപതയിലെ വിവിധ സംഘടനകളിലൂടെ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ബിഷപ്പ് പറഞ്ഞു.
നെയ്യാറ്റിൻകരയിലും ചുറ്റുപാടിലുമായി ഇതുവരെ 9 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.