Vatican

അപ്പോസ്തലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഫ്രാന്‍സിസ് പാപ്പ പരിശുദ്ധ മാതാവിന് നന്ദി അര്‍പ്പിക്കാന്‍ ബസലിക്കയില്‍

പാപ്പയായ ശേഷം പരിശുദ്ധ പിതാവ് മാതാവിന്‍റെ മുന്നില്‍ 104- മത്തെ പ്രാവശ്യമാണെത്തുന്നത്.

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : പതിവ് തെറ്റിക്കാതെ മേരി മജോര്‍ ബസലിക്കയില്‍ പ്രാര്‍ഥിച്ച് ഫ്രാന്‍സിസ് പാപ്പ. കോംഗോ ദക്ഷിണ സുഡാന്‍ അപ്പോസ്തലിക സന്ദര്‍ശനങ്ങള്‍ക്ക് ശേഷം റോമിലേക്ക് മടങ്ങിയ ഫ്രാന്‍സിസ് പാപ്പാ പാരമ്പര്യമനുസരിച്ച് മേരി മജോര്‍ ബസിലിക്കയില്‍ പ്രാര്‍ത്ഥിച്ച് കൃതജ്ഞത അര്‍പ്പിച്ചു. പാപ്പയായ ശേഷം പരിശുദ്ധ പിതാവ് മാതാവിന്‍റെ മുന്നില്‍ 104- മത്തെ പ്രാവശ്യമാണെത്തുന്നത്.

മരിയ സാലൂസ് പോപ്പൊളി റൊമാനിയുടെ ((‘റോമന്‍ ജനതയുടെ രക്ഷക’)) പുരാതന ഐക്കണിന്‍റെ മുന്നില്‍ പാപ്പാ ഹ്രസ്വമായി പ്രാര്‍ത്ഥിച്ചു എന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താ കാര്യാലയം അറിയിച്ചു. കോംഗോയിലേക്കും, ദക്ഷിണ സുഡാനിലേക്കുമുള്ള തന്‍റെ അപ്പസ്തോലിക യാത്രയ്ക്കിടെ അനുഭവിച്ചു മാതാവിന്‍റെ സംരക്ഷണത്തിന് പാപ്പാ നന്ദി പറഞ്ഞു. അപ്പോസ്തലിക യാത്രക്ക് പുറപ്പെടുന്നതിന് മുന്നോടിയായി തിങ്കളാഴ്ച പേപ്പല്‍ ബസിലിക്കയിലെ ബോര്‍ഗീസ് ചാപ്പല്‍ പാപ്പാ സന്ദര്‍ശിച്ചിരുന്നു. ചരിത്ര പരമായി ഏറെ പ്രത്യേകതകള്‍ളുളള യാത്ര പൂര്‍ത്തിയാവുമ്പോള്‍ ലോക ജനതക്ക് മുന്നില്‍ അക്രമവും കൊളളയുടെയും പേരില്‍ മാത്രമറിഞ്ഞിരുന്ന ഈ രണ്ട് രാജ്യങ്ങളുടെ വിശ്വാസപരമായ സവിശേഷതകളാണ് ചര്‍ച്ചയാകുന്നത്.

 

ഏറെ പഴക്കമുള്ളതാണെങ്കിലും, മരിയ സാലൂസ് പോപ്പൊളി റൊമാനിയുടെ ഐക്കണ്‍ മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പയുടെ ഭരണകാലത്ത്, ഏതാണ്ട് എഡി 590-ല്‍ റോമില്‍ എത്തിയെന്നാണ് പാരമ്പര്യം.

1838-ല്‍, ഗ്രിഗറി പതിനാറാമന്‍ പാപ്പാ ഈ ഐക്കണിന് കിരീടമണിയിച്ചു, ഒരു നൂറ്റാണ്ടിനുശേഷം, 1954 ലെ മരിയന്‍ വര്‍ഷത്തില്‍, പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ ഈ ഭക്തി ആവര്‍ത്തിച്ചു. 2018-ല്‍ വത്തിക്കാന്‍ മ്യൂസിയം പുരാതന ഐക്കണ്‍ വൃത്തിയാക്കി പുനഃസ്ഥാപിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker