Kerala

അപവാദ പ്രചരണത്തിനെതിരെ ഐക്യദാർഢ്യ സമ്മേളനവുമായി സ്കൂൾ രക്ഷാകർതൃസമിതിയും സഹായസമിതിയും

ശനിയാഴ്ച രാവിലെ 10.30-ന് സ്കൂൾ അങ്കണത്തിലാണ് ഐക്യദാർഢ്യ സമ്മേളനം...

സ്വന്തം ലേഖകൻ

അരൂർക്കുറ്റി: പാണാവള്ളി അസ്സീസി സ്പെഷ്യൽ സ്കൂളിനെതിരേ നടത്തുന്ന അപവാദ പ്രചരണത്തിനെതിരേ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കുന്നതിന് സ്കൂൾ രക്ഷാകർതൃ സമിതിയുടെയും സഹായ സമിതിയുടെയും സംയുക്തയോഗം തീരുമാനിച്ചു. പതിമൂന്ന് വർഷത്തിലേറെയായി മനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതിനു വേണ്ടി പ്രവർത്തിച്ചു വരുന്ന സ്കൂളിൽ 74 വിദ്യാർത്ഥികൾ പിഠിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ 10.30-ന് സ്കൂൾ അങ്കണത്തിലാണ് ഐക്യദാർഢ്യ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

ലാഭേച്ഛ ഇല്ലാതെ നിസ്വാർത്ഥ സേവനം നടത്തിവരുന്ന ഈ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ചില നിക്ഷിപ്ത താൽപര്യം മാത്രമാണെന്ന് യോഗം വിലയിരുത്തി. ഇത്തരം നീക്കത്തെ ചെറുക്കുന്നതിനും, അപകീർത്തികരമായ പ്രചരണം നടത്തുന്നവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിനുവേണ്ട നടപടികളുമായി മുന്നോട്ട് പോകുന്നതിനും യോഗം തീരുമാനിച്ചു.

ശനിയാഴ്ച രാവിലെ 10.30-ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ഐക്യദാർഢ്യ സമ്മേളനം കെ.എൽ.സി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ.ഡാൽഫിൻ ഉദ്ഘാടനം ചെയ്യും. ദീപിക മാനേജിംഗ് എഡിറ്റർ ഫാ.റോയി കണ്ണൻചിറ മുഖ്യപ്രഭാഷണം നടത്തും. കെ.എൽ.സി.എ. രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ, ഫാ. ജോണി സേവ്യർ പുതുക്കാട്, കെ.സി.വൈ.എം. കൊച്ചി രൂപത പ്രസിഡൻറ് ക്രിസ്റ്റി ചക്കാലക്കൽ, പി.ടി.എ. പ്രസിഡന്റ് ദയ ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ സി. ഡോളി, ഫാ. റാഫി കൂട്ടുങ്കൽ, സെലസ്റ്റിൻ കുരിശുങ്കൽ, സ്കൂൾ വിദ്യർത്ഥികളുടെ മാതാപിതാക്കൾ, സാമൂഹിക സാസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker