അധ്യായനത്തിനൊപ്പം അധ്യാപകർ ആധ്യാത്‌മികതക്കും പ്രാധാന്യം നല്‍കണം; ബിഷപ് ഡോ.വിൻസെന്റ് സുമുവൽ
അധ്യായനത്തിനൊപ്പം അധ്യാപകർ ആധ്യാത്‌മികതക്കും പ്രാധാന്യം നല്‍കണം; ബിഷപ് ഡോ.വിൻസെന്റ് സുമുവൽ
നെയ്യാറ്റിന്‍കര: അധ്യായനത്തിനൊപ്പം അധ്യപകർ ആധ്യാത്‌മികതക്കും പ്രാധാന്യം നൽകണമെന്ന് നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ. അധ്യാപകർ ആധ്യാത്‌മികത മുൻ നിറുത്തി പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് അധ്യാപകർ വലിയ മാതൃകയാവുമെന്നും ബിഷപ് പറഞ്ഞു.
നെയ്യാറ്റിൻകര ലത്തീൻ രൂപതാ ടീച്ചേഴ്‌സ് ഗിൽഡ് വാർഷിക കൺവെൻഷൻ “ഗുരചൈതന്യ സംഗമം” ഉത്‌ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ആധുനിക സമൂഹത്തിലെ മാറ്റങ്ങളെ ഉൾക്കൊണ്ടു മാത്രമെ വിദ്യാർത്ഥികളുമായി സംവദിക്കാൻ സാധിക്കൂ എന്നും ബിഷപ് കൂട്ടിച്ചേർത്തു.
ടീച്ചേഴ്‌സ് ഗിൽഡ് പ്രസിഡന്റ് ഡി. ആർ. ജോസ് അധ്യക്ഷത വഹിച്ച പരിപാടി നെയ്യാറ്റിൻകര ലത്തീൻ രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ഉദ്‌ഘാടനം ചെയ്യ്‌തു. മുൻ കളക്‌ടർ എസ്. ശ്രീനിവാസ് ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തി. കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ, ഗില്‍ഡ് സെക്രട്ടറി ഫാ. ജോണി കെ. ലോറൻസ്, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോയി സാബു, ജോ. സെക്രട്ടറി ജി. ജെസി, ചെയർമാൻമാർ കെ.എം. അജി, സി.എസ്. ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.