അതിഥി തൊഴിലാളികളോടുള്ള സർക്കാരിന്റെ സമീപനം അഭിനന്ദനാർഹം; കെ.ആർ.എൽ.സി.സി.
സ്വന്തം നാട്ടിലേക്കു തിരികെ പോകാൻ ആഗ്രഹിക്കുന്ന അന്യസംസ്ഥാന സഹോദരങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യണം...
ജോസ് മാർട്ടിൻ
കൊച്ചി: കേരളത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വാക്സിൻ നൽകാനുള്ള കേരളാ സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമെന്നും, ലോക്ക്ഡൗൺ ദിനങ്ങളിൽ കേരളത്തിലുള്ള അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് നൽകാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കേരളാ ലത്തീൻ കത്തോലിക്കാ ബിഷപ്പ്സ് കൗൺസിലിനുവേണ്ടി ചെയർമാൻ ബിഷപ്പ് ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അതോടൊപ്പം സ്വന്തം നാട്ടിലേക്കു തിരികെ പോകാൻ ആഗ്രഹിക്കുന്ന അന്യസംസ്ഥാന സഹോദരങ്ങൾക്ക് യാത്രാ സൗകര്യങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ആയതിനാൽ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുന്നതിനായി ആവശ്യമായ യാത്ര സൗകര്യവും രോഗികളാകുന്ന അതിഥി തൊഴിലാളികൾക്ക് വിവേചനം കൂടാതെ ആവശ്യമായ ശുശ്രൂഷ ലഭ്യമാകുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തണമെന്നും കേരള ലത്തീൻ കത്തോലിക്കാ മെത്രാന്മാരുടെ പ്രവാസികാര്യസമിതി സർക്കാരിനോട് അഭ്യർത്ഥിച്ചു.
പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം: