Kerala

അതിജീവനത്തിനായി തെരുവിൽ പോരാടുന്ന കടലിന്റെ മക്കൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിജയപുരം രൂപത

വിഴിഞ്ഞം പദ്ധതി തീരശോഷണത്തിന് കാരണമാകും സർക്കാർ അടിയന്തിരമായി ഇടപെടണം; ബിഷപ്പ് ഡോ.സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിയിൽ

ജോസ് മാർട്ടിൻ

കോട്ടയം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിനായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വിജയപുരം രൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി. കോട്ടയം നല്ലയിടയൻ ദേവാലയാങ്കണത്തിൽ നിന്നും ആരംഭിച്ച റാലി രൂപതാ വികാരി ജനറാൾ മോൺ. ജസ്റ്റിൻ മഠത്തിൽ പറമ്പിൽ ഫ്ളാഗ് ഓഫ് ചെയ്തു.

കെ.സി.വൈ.എം. വിജയപുരം രൂപത നേതൃത്വം നൽകിയ റാലിക്ക് മുന്നിലായി മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയായ വള്ളവും ചുമന്നുകൊണ്ട് പ്രതിനിധികൾ അണിനിരന്നു. നൂറു കണക്കിന്, സന്യസ്തരും, വൈദീകരും അല്മായ നേതാക്കളും, വിവിധ സംഘടനാ പ്രതിനിധികളും കെ.സി.വൈ.എം. അംഗങ്ങളും റാലിയിൽ പങ്കുചേർന്നു.

കോട്ടയം കളക്ട്രേറ്റ് കവാടത്തിൽ നടത്തിയ ധർണ്ണ കെ.സി.വൈ.എം. രൂപതാ ഡയറക്ടർ ഫാ.ജോൺ വിയാനി ഉദ്ഘാടനം ചെയ്തു. ഭവനവും തൊഴിലും നഷ്ടപ്പെടുന്ന ജനങ്ങളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന ഈ പദ്ധതി ശരിയായ ശാസ്ത്രീയ പഠനത്തിനു ശേഷം മാത്രം നടപ്പിലാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

വി.എസ്.എസ്.എസ്. ഡയറക്ടർ ഫാ.അഗസ്റ്റിൻ മേച്ചേരി, കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ് ജോസ് വർക്കി, സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, ആശിഷ് വർഗ്ഗീസ്, പി.ബി. ബിജിൻ, ഫാ.സിൽവെസ്റ്റർ മാധവശ്ശേരി എന്നിവർ പ്രസംഗിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker