Kerala
അട്ടപ്പാടി ചുരത്തിലൂടെ സുൽത്താൻപേട്ട രൂപതാദ്ധ്യക്ഷന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി
കുരിശിന്റെ വഴിയിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു...
ജോസ് മാർട്ടിൻ
പാലക്കാട്: സുൽത്താൻപേട്ട രൂപതയുടെ നേതൃത്തിൽ അട്ടപ്പാടി ചുരത്തിലൂടെ രൂപതാദ്ധ്യക്ഷൻ ഡോ.പീറ്റർ അബിർ പിതാവിന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തി. ശനിയാഴ്ച രാവിലെ ഒമ്പതിന് തെങ്കര സെയ്ന്റ് ജോസഫ്സ് പള്ളിയിൽ നിന്നാരംഭിച്ച കുരിശിന്റെ വഴി ഉച്ചയോടെ മുക്കാലി യൂദാപുരം വിശുദ്ധ യൂദാശ്ലീഹായുടെ തീർഥാടന കേന്ദ്രമായ സെന്റ് ജൂഡ് പള്ളിയിൽ സമാപിച്ചു.
അട്ടപ്പാടി ചുരത്തിലൂടെ പതിനഞ്ച് കിലോമീറ്ററോളം കടുത്ത ചൂടിനെ അവഗണിച്ച്, യേശുവിന്റെ പീഡാനുഭവ സ്മരണകൾ പങ്കുവെച്ചും, കുരിശും താങ്ങിയുള്ള കുരിശിന്റെ വഴിയിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
തുടർന്ന്, നേർച്ച ഭക്ഷണവും വിതരണം ചെയ്തു. ഫാ. പ്രവീസ് മത്താസ്, ഫാ. ഐൻസ്റ്റീൻ, ഫാ. ജോളി ഡി. സിൽവ, എ. ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.