അടൂര്‍ പ്രകാശ് നെയ്യാറ്റിന്‍കര ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
അടൂര്‍ പ്രകാശ് നെയ്യാറ്റിന്‍കര ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ആറ്റിങ്ങലിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ട് 7.15-Ɔടെ ബിഷപ്സ് ഹൗസിലെത്തിയ അടൂര്‍പ്രകാശും ബിഷപ്പുമായുളള കൂടിക്കാഴ്ച 1 മണിക്കൂറോളം നീണ്ടു.
കോണ്‍ഗ്രസ് മതേതരത്വ പാര്‍ട്ടിയായതിനാലാണ് ബിഷപ്പിന്റെ അനുഗ്രത്തിനായി എത്തിയതെന്നും, വിജയത്തിനായി എല്ലാവിധ അനുഗ്രഹങ്ങളും ബിഷപ്പ് നല്‍കിയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുന്‍ സ്പീക്കര്‍ ശക്തന്‍, മുന്‍ എം.എല്‍.എ. എ.ടി. ജോര്‍ജ്ജ്, മുന്‍ ജില്ലാ മെമ്പര്‍ ഉഷകുമാരി, കാട്ടാക്കട മണ്ഡലം പ്രസിഡന്റ് എം.എം.അഗസ്റ്റ്യന്‍, കെ.എല്‍.സി.എ. രൂപതാ ട്രഷറല്‍ വിജയകുമാര്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
വികാരി ജറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, സെക്രട്ടറി ഫാ.രാഹുല്‍ ലാല്‍ തുടങ്ങിയവര്‍ ചേർന്ന് അടൂര്‍ പ്രകാശിനെ സ്വീകരിച്ചു.